HOME » NEWS » Kerala » FIVE LAKH FOR SOUMYA FAMILY WHO KILLED IN ISRAEL

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് അഞ്ചുലക്ഷം; മകന്‍റെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും

സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്ഥിരം നിക്ഷേപം നടത്തും

News18 Malayalam | news18-malayalam
Updated: June 2, 2021, 8:05 PM IST
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് അഞ്ചുലക്ഷം; മകന്‍റെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും
Soumya_Israel
  • Share this:
തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്ഥിരം നിക്ഷേപം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ വഹിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തിരുമാനിച്ചു. കൂടാതെ സർക്കാർ ചീഫ് വിപ്പായി കേരള കോൺഗ്രസ് എം പ്രതിനിധി ഡോ. എൻ ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ 14 പ്രിൻസിപ്പൽ ജില്ലാ കോടതികളിൽ കോർട്ട് മാനേജർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന 8 കോർട്ട് മാനേജർമാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു. ജയിൽ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആന്‍റ് കറക്ഷണൽ ഹോമിലെ 6 തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതൽ നല്കുന്നതിന് ഗവര്ണറോട് ശുപാർശ ചെയ്യാൻന് തീരുമാനിച്ചു.

തലസ്ഥാന നഗരിയിൽ സിറ്റി സർവീസുകൾ വ്യാപകമാക്കാൻ കെ എസ് ആർ ടി സി തയ്യാറെടുക്കുന്നു. ലോക്ക്ഡൌണിന് ശേഷം ബസ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ, പുതിയ പരിഷ്ക്കാരങ്ങൾ തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി സി കൊണ്ടുവരും. ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന സിറ്റി സർക്കുലർ സര്വ്വീസുകൾ വ്യാപകമാക്കുകയാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്.

Also Read- 67 K S R T C ബസ് സ്റ്റേഷനുകളോട് ചേർന്ന് പെട്രോൾ- ഡീസൽ പമ്പുകൾ വരുന്നു; പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവീസുകൾ ആരംഭിക്കാനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്.
 Also Read- കെ എസ് ആർ ടി സി റീസ്ട്രക്ചര്‍ 2.0 | കെ എസ് ആർ ടി സിയുടെ നവീകരണത്തിന് പുതിയ പരിഷ്കാര പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ബംഗളുരു പോലുള്ള നഗരങ്ങളിൽ നിലവിലുള്ള ആകർഷകമായ നിരക്കുകളിൽ ഒരു ദിവസം യാത്ര ചെയ്യാന് കഴിയുന്ന പാസുകളും ഈ ബസുകള്ക്കായി നടപ്പിലാക്കുന്നതാണ്. തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തില് നാഴികക്കല്ലാവുന്ന ഈ ഗതാഗത സംവിധാനത്തിന് അനുയോജ്യമായ പേരും, ഈ സർവീസ് നടത്തുന്ന ബസുകൾ ചുവപ്പ്, നീല, പച്ച, ഓറഞ്ച്, പർപ്പിൾ, വയലറ്റ് കളർ കോഡുകളാണ് വിവിധ റൂട്ടുകൾക്ക് നൽകുന്നത്.
Published by: Anuraj GR
First published: June 2, 2021, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories