നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം ഏറ്റുമാനൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വൈദ്യുതാഘാതമേറ്റു

  കോട്ടയം ഏറ്റുമാനൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വൈദ്യുതാഘാതമേറ്റു

  വൈദ്യുത കമ്പി പൊട്ടിവീണാണ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വൈദ്യുതാഘാതമേറ്റത്.

  Electrocuted

  Electrocuted

  • Share this:
   കോട്ടയം: ഏറ്റുമാനൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഷോക്കേറ്റു. പേരൂര്‍  തച്ചകുന്നേല്‍ കരോട്ട് സുധീര്‍ , ഇദ്ദേഹത്തിന്‍റെ മക്കളായ സിദ്ധാര്‍ത്ഥ് (18), ആദിത് (15), അര്‍ജുന്‍ (13), സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   കഴിഞ്ഞ ദിവസം കൊല്ലം പ്രാക്കുളത്ത് വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതം ഏറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്.

   കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവദമ്പതികൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേ മുക്കാലോ‌ടെ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിലായിരുന്നു അപകടം. കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സൗദിയിൽ ഡ്രൈവർ ആയിരുന്ന ഷാന്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്‍റീൻ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് വീടിന് പുറത്തിറങ്ങിയത്.   മറ്റൊരു അപകടത്തിൽ കാൽനടയായി ട്രാക്ക് പരിശോധിക്കാനിറങ്ങിയ രണ്ടു റെയിൽവേ ജീവനക്കാർ ട്രെയിൻ എൻജിൻ തട്ടി മരിച്ചു. ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്യാങ്മാനായി ജോലി ചെയ്യുന്നയാളാണ്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു ഗ്യാങ്മാനായ വിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


   Published by:Anuraj GR
   First published:
   )}