• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോണ്‍ഗ്രസും വിടുന്നില്ല; സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയടക്കം 5 എംഎല്‍എമാര്‍

കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്

news18
Updated: March 11, 2019, 7:41 AM IST
കോണ്‍ഗ്രസും വിടുന്നില്ല; സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയടക്കം 5 എംഎല്‍എമാര്‍
congress
  • News18
  • Last Updated: March 11, 2019, 7:41 AM IST IST
  • Share this:
തിരുവനന്തപുരം: ആറു സിറ്റിങ്ങ് എംഎല്‍എമാരുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ 5 എംഎല്‍എമാരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസും തയ്യാറെടുക്കുന്നു. ഹൈക്കമാന്‍ഡിനു നല്‍കിയ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എതിര്‍ത്തെങ്കിലും ഇടുക്കിയില്‍ അദ്ദേഹത്തെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയ്ക്ക് പുറമെ വണ്ടുര്‍ എംഎല്‍എ എപി അനില്‍കുമാര്‍, പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ ക മുരളീധരന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍.

Also Read: രാഹുല്‍ ഗാന്ധി 13ന് കേരളത്തിലെത്തും; 14 ന് പെരിയയിൽ; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും

 

ആലത്തൂരിലെ സാധ്യതാ പട്ടികയിലാണ് എപി അനില്‍കുമാര്‍ ഇടംപിടിച്ചിരിക്കുന്നത്. അനില്‍കുമാറിനു പുറമെ രമ്യ ഹരിദാസ്, എ ശ്രീലാല്‍ എന്നിവരാണ് ആലത്തൂരിനായ് രംഗത്തുള്ളത്. പാലക്കാട്ട് വി.കെ. ശ്രീകണ്ഠനും ലതികാ സുഭാഷിനുമൊപ്പമാണ് ഷാഫി പറമ്പില്‍ എംഎല്‍എയെ പരിഗണിക്കുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരു മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യംമുതല്‍ തന്നെ ആറ്റിങ്ങളിലേക്ക് ഉയര്‍ന്നുകേട്ട പേരായിരുന്നു അടൂര്‍ പ്രകാശിന്റേത്. വയനാട് മണ്ഡത്തിലേക്കുള്ള സാധ്യതാ പട്ടികയിലാണ് കെ മുരളീധരന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, എം.എം. ഹസന്‍, ടി. ആസഫലി എന്നിവരുടെ പേരുകളും വയനാട്ടിലേക്കുണ്ട്.

Loading...

Dont Miss: NDA തുടരുമെന്ന് സര്‍വേ; കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ

വടകരയില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി. സിദ്ദിഖിനാണു ഇവിടെ പ്രഥമപരിഗണന. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി ഒഴിവായാല്‍ ജോസഫ് വാഴയ്ക്കനോ ഡീന്‍ കുര്യാക്കോസിനോ നറുക്കു വീഴും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സാധ്യതപട്ടിക തയ്യാറാക്കിയത്. ഈ പട്ടികയാണ് ഇന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിക്കുക.

സാധ്യതാ പട്ടിക

തിരുവനന്തപുരം: ശശി തരൂര്‍

ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്

മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ട: ആന്റോ ആന്റണി

ആലപ്പുഴ: കെ.സി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍

ഇടുക്കി: ഉമ്മന്‍ ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്

എറണാകുളം: കെ.വി. തോമസ്

തൃശൂര്‍: വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍

ചാലക്കുടി: ബെന്നി ബഹനാന്‍, വി.ജെ. പൗലോസ്, മാത്യു കുഴല്‍നാടന്‍

ആലത്തൂര്‍: എ.പി. അനില്‍കുമാര്‍, രമ്യ ഹരിദാസ്, എ. ശ്രീലാല്‍

പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ലതികാ സുഭാഷ്

വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി. സിദ്ദിഖ്

കോഴിക്കോട്: എം.കെ. രാഘവന്‍

കണ്ണൂര്‍: കെ. സുധാകരന്‍

വയനാട്: ടി. സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍, ടി. ആസഫലി

കാസര്‍കോട്: ബി. സുബ്ബയ്യ റായ്

 
First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...