തിരുവനന്തപുരം: സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കലിൽ പരാതിയും പരിഭവവും തുടരുമ്പോഴാണ് അധികമായി ജനറൽ സെക്രട്ടറിമാരെ നിയമിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം. കെ പി സി സി ജനറൽ സെക്രട്ടറിമാരുടെ എണ്ണം 34ൽ നിന്ന് 41 ആയേക്കും.
സെക്രട്ടറിമാരുടെ പട്ടികയെചെചാല്ലിയുള്ള തർക്കത്തെക്കുറിച്ച് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണവും എത്തി. പാർട്ടിയിൽ ഭാരവാഹിത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും കൊടുക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞുവെച്ചു. സംസ്ഥാനം നൽകിയ പട്ടിക ഹൈകമാൻഡ് പരിശോധിക്കും. ഹൈക്കമാൻഡിന് പരാതി ലഭിച്ചിട്ടില്ലെന്നും പരിശോധനയ്ക്കുശേഷം പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.