നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Alappuzha Murder | രഞ്ജിത്ത് വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ; കസ്റ്റഡിയിലുള്ളത് പത്തിലധികം പേർ

  Alappuzha Murder | രഞ്ജിത്ത് വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ; കസ്റ്റഡിയിലുള്ളത് പത്തിലധികം പേർ

  ഇ​രു കൊല​പാ​ത​ക​ങ്ങളുമായി ബന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​ര​വ​ധി എസ്.ഡി.പി.ഐ-​ആ​ര്‍.​എ​സ്‌.എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ ഇ​ന്ന് റെ​യ്ഡ് ന​ട​ത്തി

  • Share this:
   ആ​ല​പ്പു​ഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായ ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എസ്. ഡി. പി. ഐ പ്രവർത്തകരായ അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് ആ​സി​ഫ്, സു​ധീ​ര്‍, അ​ര്‍​ഷാ​ദ്, അ​ലി എ​ന്നി​വ​രെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

   അതേസമയം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​ര​വ​ധി എസ്.ഡി.പി.ഐ-​ആ​ര്‍.​എ​സ്‌.എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ ഇ​ന്ന് റെ​യ്ഡ് ന​ട​ത്തി. ഇ​രു​നൂ​റി​ല​ധി​കം വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നതായാണ് റിപ്പോർട്ട്.

   ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ (45) വീട്ടിനുള്ളില്‍വെച്ച്‌ വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാന്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിതിന്റെ കൊലപാതകം.

   രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഷാനിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തെന്ന് സൂചന

   ആലപ്പുഴ: ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ പൊലീസ് കണ്ടെത്തി. ഈ സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. എസ്.ഡി.പി.ഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഷാനിന്‍റെ പൊതുദർശനത്തിനും സംസ്ക്കാരച്ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

   മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാന്‍ ആരും എത്താതിരുന്നതോടെ സമീപവാസിയാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ബൈക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയുടേതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് എടുക്കാൻ ആരും എത്താതിരുന്നതാണ് സംശയത്തിനിടയാക്കിയതെന്ന് നാട്ടുകാരന്‍ പറയുന്നു. പൊലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം പ്രതി ബൈക്കിൽ ഷാനിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതാണെന്നാണ് വിലയിരുത്തൽ.

   Also Read- 30 years Jail | വായിൽ തുണി തിരുകി പതിനാറുകാരിയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം തടവ്

   ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശിനി സുറുമി സുധീര്‍ എന്നയാളുടെ പേരിലുള്ള ബൈക്ക് ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സുധീറിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. താല്‍ക്കാലിക ആവശ്യത്തിനായി ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നൽകിയതായും സൂചനയുണ്ട്.
   Published by:Anuraj GR
   First published: