• HOME
  • »
  • NEWS
  • »
  • kerala
  • »
  • Arrest | പണിമുടക്കിനിടെ ഓട്ടോഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

Arrest | പണിമുടക്കിനിടെ ഓട്ടോഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു

  • Share this:
    മലപ്പുറം: പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. തിരൂരിലാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചത്. സിഐടിയു, എഐടിയുസി, എസ്.ടി.യു പ്രവർത്തകരാണ് അറസ്റ്റിലായത്. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പണിമുടക്ക് അനുകൂലികൾ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്‍ദ്ദിച്ചെന്നും യാസര്‍ പറയുന്നു. ഇതിനു പിന്നാലെ മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.

    Also Read-Nationwide Strike | റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ട് സമരക്കാര്‍

    എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

    Also Read-Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്

    ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം പണിമുടക്ക് ദിവസങ്ങളിൽ കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

    Also Read-Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും

    ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

    Summary- Five people have been arrested in connection with the attack on an auto driver on strike day. The auto driver was attacked in Tirur. CITU, AITUC and STU activists were arrested. Yasser, an autorickshaw driver, was brutally beaten by strikers on his way to the hospital. Yasser, who was bleeding from his mouth and nose during the attack, was admitted to a hospital in Tirur
    Published by:Anuraj GR
    First published: