HOME /NEWS /Kerala / Corona Virus: കൊല്ലത്ത് അഞ്ചുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ

Corona Virus: കൊല്ലത്ത് അഞ്ചുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന വിദേശികളും യാത്രികരും 28 ദിവസത്തെ കർശനമായ ഗൃഹ നിരീക്ഷണത്തിനു സമാനമായി ഹോട്ടൽ മുറിയിൽത്തന്നെ തുടരേണ്ടതാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പാരിപ്പള്ളി: കൊല്ലത്ത് അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തി കോവിഡ് സ്ഥിരീകരിച്ചവർ വന്ന വീട്ടിലെ മൂന്നുപേരെയും അയൽവാസികളായ രണ്ടു പേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.

    രോഗം സംശയിക്കുന്ന മൂന്നുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് ലഭിക്കുന്നതു വരെ ഇവർ നിരീക്ഷണത്തിൽ തുടരും.

    പുനലൂർ, കൊട്ടാരക്കര താലൂക്ക് ആശുപത്രികൾ, അസീസിയ മെഡിക്കൽ കോളേജ്, എൻ എസ് അശുപത്രി, മെഡിസിറ്റി ആശുപത്രി എന്നിവിടങ്ങളിലും ഐസോലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകി.

    പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; SSLC, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

    ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന വിദേശികളും യാത്രികരും 28 ദിവസത്തെ കർശനമായ ഗൃഹ നിരീക്ഷണത്തിനു സമാനമായി ഹോട്ടൽ മുറിയിൽത്തന്നെ തുടരേണ്ടതാണ്. വിദേശത്ത് നിന്ന് എത്തുമ്പോൾ തന്നെ പാസ്പോർട് ശേഖരിക്കേണ്ടതും യാത്രാ പ്ലാൻ വിശദമായി അന്വേഷിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപോർട്ട് ചെയ്യേണ്ടതുമാണ്.

    ഇവർക്ക് സർവീസ് നൽകുന്നതിന് പ്രത്യേകമായി ഒരാളെ തന്നെ ചുമതലപ്പെടുത്തണം. ഇവർ പൊതുവായ സ്വീകരണമുറികളിലോ ലോബിയിലോ ഡൈനിംഗ് ഏരിയയിലോ പ്രവേശിക്കരുത്. രോഗലക്ഷണങ്ങൾ പ്രകടമായാൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കേണ്ടതാണ്.

    First published:

    Tags: Can cure corona, Corona, Corona death toll, Corona In India, Corona in Kerala, Corona India, Corona outbreak, Corona virus, Corona virus Epicenter, Corona Virus in Kerala, Corona virus outbreak