നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാസർഗോഡ് പരപ്പയിൽ അഞ്ചുപേരെ പേപ്പട്ടി കടിച്ചു; നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

    കാസർഗോഡ് പരപ്പയിൽ അഞ്ചുപേരെ പേപ്പട്ടി കടിച്ചു; നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

    അഞ്ചു പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം ഉണ്ടായത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കാസർഗോഡ്: പരപ്പയിൽ അഞ്ചു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവർ പ്രതിഭാനഗറിലെ മുരളീധരൻ (39), കുപ്പമാട് വിബിൻ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദർശനൻ (13) എന്നിവർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

      അഞ്ചു പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം ഉണ്ടായത്. പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

      ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകനായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ

      കോ​ഴി​ക്കോ​ട്‌: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷയായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ. കോഴിക്കോട് പാവങ്ങാടാണ് സംഭവം. ഇന്ന് രാവിലെ അ​മ്മ ശ്രീ​വി​ദ്യ​ക്കൊ​പ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പു​തി​യ​ങ്ങാ​ടി ച​ട്ടി​ക്ക​ണ്ടി സ്വ​ദേ​ശി അ​ഭ​യയ്ക്ക് (21) പാമ്പുകടിയേറ്റത്.​ ബീച്ച് ആശുപത്രിയിൽ എത്തിച്ച യുവതിയെ കനത്ത ഗതാഗത കുരുക്കിനിടയിലും അവസരോചിതമായി മെഡിക്കൽ കോളേജിൽ എത്തിച്ചത് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്‌ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ.​ ഉ​മേ​ഷ്‌ ആയിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

      കഴിഞ്ഞ ആഴ്ചയാണ് ക്ഷേതത്തിൽ പോയി മടങ്ങി വരുമ്പോൾ പു​ത്തൂ​ര്‍ പാ​വ​ങ്ങാ​ട്‌ റെ​യി​ല്‍​വേ ലൈ​​നി​നു​ സ​മീ​പ​ത്തുവെ​ച്ച്​ അ​ഭ​യ​യെ പാമ്പ് ​ക​ടി​ച്ച​ത്. ഉടൻ തന്നെ അമ്മയും സഹോദൻ അഭിഷേകും ചേർന്ന് അഭയയെ ബൈക്കിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നായിരുന്നു ബീച്ച് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. എന്നാൽ ആ സമയം അവിടെ ആംബുലൻസ് ഇല്ലാത്തതിനാൽ യാത്ര വൈകി.

      അങ്ങനെ അമ്മയും സഹോദരനും ചേർന്ന് ബൈ​ക്കി​ല്‍​ത​ന്നെ അഭയയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊണ്ടുപോടി. എന്നാൽ ബീ​ച്ച്‌​ ഭാ​ഗ​ത്ത്​ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കിൽ ഇവരുടെ യാത്ര തടസപ്പെട്ടു. അ​തി​നി​ടെ​യാ​ണ്​ സ​മീ​പ​ത്തു​ നി​ര്‍​ത്തി​യി​ട്ട പൊ​ലീ​സ്​ വ​ണ്ടി​ക്ക​രി​കി​ലെ​ത്തി അ​ഭ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷി​നോ​ട്​ സ​ഹാ​യ​ഭ്യ​ര്‍​ഥി​ച്ച​ത്. ഉടൻ തന്നെ ഇവരെ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

      അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​റുടെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സൌകര്യം ഒരുക്കുക കൂടി ചെയ്തു. അതിനിടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന്‌ പൊ​ലീ​സ്‌ ആം​ബു​ല​ന്‍​സും വ​ന്നു. അങ്ങനെ എ​ളു​പ്പ​ത്തി​ല്‍ യുവതിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തിക്കാ​നാ​യി. ചി​കി​ത്സ ക​ഴി​ഞ്ഞ്‌ ഞാ​യ​റാ​ഴ്​​ച വൈ​കിട്ട്‌ അ​ഭ​യ ആ​ശു​പ​ത്രി വിടുകയും ചെയ്തു.
      Published by:Anuraj GR
      First published:
      )}