• HOME
  • »
  • NEWS
  • »
  • kerala
  • »
  • Organ Donation| ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിന്റെ അവയവങ്ങളിൽ ഇനി അഞ്ച് പേർ ജീവിക്കും

Organ Donation| ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിന്റെ അവയവങ്ങളിൽ ഇനി അഞ്ച് പേർ ജീവിക്കും

'മരണശേഷവും അഞ്ച് പേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് സന്തോഷം' എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നല്‍കിയത്.

വിഷ്ണു

വിഷ്ണു

  • Share this:
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ (Bike Accident) ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ തൃക്കണ്ണാപുരം സ്വദേശി വിഷ്ണു എം ടി (27) അവയവദാനത്തിലൂടെ (Organ Donation) അഞ്ച് പേര്‍ക്ക് ജീവനേകി. ബെംഗളൂരുവില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വിഷ്ണു വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഇതിനോടകം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്ന വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയുമായിരുന്നു.

'മരണശേഷവും അഞ്ച് പേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് സന്തോഷം' എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നല്‍കിയത്. കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതില്‍ ഒരു വൃക്കയും, കരളും, കോര്‍ണിയയും ആസ്റ്റര്‍ മിംസിലെ തന്നെ രോഗികള്‍ക്കാണ് ലഭ്യമാവുക. മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിട്ടുകൊടുക്കും.
ബാംഗ്ലൂരിൽ ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു . പിതാവ് സുനിൽ കുമാർ ബിഎസ്എൻഎൽ ജീവനക്കാരനാണ്. മാതാവ് ചിത്ര എറണാകുളം കാംകോയിൽ ജീവനക്കാരിയാണ്.

കെഎസ്ആർടിസി മുൻ ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: മൂവാറ്റുപുഴ തീക്കൊള്ളി പാറയിൽ KSRTC മുൻ ജീവനക്കാരൻ റോഡിൽതീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ KSRTCക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Also Read- Help| അർബുദ ബാധിതയായ 26കാരിക്ക് തുടർ ചികിത്സയ്ക്ക് 50 ലക്ഷം കൂടി വേണം; നാലുമാസം മാത്രമായ കുഞ്ഞിന്റെ അമ്മ സഹായം തേടുന്നു

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്റഅറുമോർട്ടത്തിനായി മാറ്റിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Rajesh V
First published: