• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM മലക്കം മറിയുന്നു; അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം

CPM മലക്കം മറിയുന്നു; അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം

സ്വയംഭരണാവകാശം നൽകുന്നതോടെ സർവകലാശാലകൾക്ക് കോളേജുകൾക്ക് മേലുളള നിയന്ത്രണം ഏറെക്കുറെ നഷ്ടമാകും

students

students

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: മാധവമേനോൻ കമ്മീഷനിലൂടെ അന്നത്തെ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ കൊണ്ടുവന്ന കാലത്ത് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തത് ഇടതുപക്ഷ സംഘടനകളാണ്. ഇപ്പോൾ സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകൾക്ക് സ്വയം ഭരണാവകാശം നല്‍കാന്‍ ഇടതു സര്‍ക്കാര്‍ നീക്കങ്ങൾ ആരംഭിച്ചു.

രാജഗിരി, അമല്‍ജ്യോതി, സെന്റ് ഗിറ്റ്‌സ്, എസ്.സി.എം.എസ്, ഫിസാറ്റ്, സഹൃദയ എന്നീ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളുടെ അപേക്ഷയിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ഇതോടൊപ്പം 12 എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കാന്‍ നീക്കങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തകൃതിയാണ്.

സ്വയംഭരണാവകാശം നൽകുന്നതോടെ സർവകലാശാലകൾക്ക് കോളേജുകൾക്ക് മേലുളള നിയന്ത്രണം ഏറെക്കുറെ നഷ്ടമാകും. ഫീസ്, കരിക്കുലം, പ്രവേശനം, ജീവനക്കാരുടെ ശമ്പളം എന്നിവയില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റുകള്‍ക്ക് കഴിയും. സംസ്ഥാന സര്‍ക്കാരിനും കോളേജിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളുമില്ലാതെ വരും.

ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിനൊരു സന്തോഷവാ‍ർത്ത; സംസ്ഥാനത്ത് എയ്ഡ്സ് രോഗികൾ കുറയുന്നു

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാന്‍ നടപടി തുടങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പും പ്രക്ഷോഭവുമാണ് എസ് എഫ് ഐയും സിപിഎമ്മും നടത്തിയത്. കേന്ദ്രസംഘത്തെ കോളേജിൽ തടഞ്ഞു വെയ്ക്കുന്ന സാഹചര്യം വരെയുണ്ടായി. ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും ഇടത് വിദ്യാർഥി സംഘടനകളുടെയും അമർഷം വക വെയ്ക്കാതെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കങ്ങൾ.

എ കെ പി സി ടി എ അടക്കമുളള സംഘടനകൾ എതിർപ്പ് പരസ്യമാക്കി രംഗത്ത് വരാനും ആലോചിക്കുന്നുണ്ട്. നേരത്തെ പലതവണ ഇടത് അനുകൂല സംഘടനയായ എകെപിസിടിഎ സ്വയംഭരണത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. 2032ഓടെ എല്ലാ കോളേജുകള്‍ക്കും സ്വയംഭരണാധികാരം അനുവദിക്കണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം വിദ്യാഭ്യാസ നയം.
First published: