• HOME
  • »
  • NEWS
  • »
  • kerala
  • »
  • FIVE YEAR OLD BOY DIED AFTER WASP ATTACK IN PALAKKAD NJ TV

പാലക്കാട് കടന്നൽ കുത്തേറ്റ് അഞ്ചു വയസ്സുകാരൻ മരിച്ചു

അച്ഛനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കാൻ പോയതായിരുന്നു.

സജിത്ത്

സജിത്ത്

  • Share this:
പാലക്കാട് കല്ലടിക്കോടിന് സമീപം കടന്നൽ കുത്തേറ്റ് അഞ്ചു വയസുകാരൻ മരിച്ചു. കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണൻ -  ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് ആണ് മരിച്ചത്.

സത്രംകാവിൽക്കുന്ന്  എ യു പി സ്ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച്ചയാണ് സജിത്തിനും അച്ഛൻ കണ്ണനും കടന്നൽ കുത്തേറ്റത്.  അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കാൻ പോയതായിരുന്നു.

വിറക് വെട്ടുന്നതിനിടെ മരത്തിലുണ്ടായിരുന്ന കടന്നൽകൂട് ഇളകി. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും വലിയ തോതിൽ കടന്നൽ കുത്തേറ്റു. സജിത്തിന്റെ ശരീരം മുഴുവനും കുത്തേറ്റിരുന്നു.

തുടർന്ന് കല്ലടിക്കോട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. എന്നാൽ തിങ്കളാഴ്ച്ച കുട്ടിയുടെ ശരീരം മുഴുവനും നിറം മാറി. ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- Tokyo Olympics| എലൈൻ തോംസണ് ചരിത്ര നേട്ടം; സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത

കുട്ടിയുടെ അച്ഛൻ കണ്ണനും കടന്നൽ കുത്തേറ്റ് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കോങ്ങാട് പോലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു.

'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്

നരുവാമൂട്ടില്‍ കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികളുടെ മൊഴി. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.
Also Read- Tokyo Olympics| ചരിത്രത്തിലേക്ക് ഇടിച്ചുകയറാൻ ലവ്ലിന; സ്വർണം തന്നെ ലക്ഷ്യം

കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഇയാൾ രണ്ടാഴ്ച മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. സ്ഥിരം ക്രിമിനലായ കാക്ക അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ പൊലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ്. എന്നാല്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ജിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുദധാരിയും രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കളുമാണ്. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു.

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.
Published by:Naseeba TC
First published:
)}