കണ്ണൂർ: മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാംപസിലെ കുഴിയിൽ വീണ് അഞ്ചു വയസുള്ള കുട്ടി മരിച്ചു. തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി രഘുനാഥിന്‍റെയും സ്മിതയുടെയും മകൻ ദർശാണ് മരിച്ചത്.
ലിഫ്റ്റ് സ്ഥാപിക്കാനായി നിർമിച്ച കുഴിയിലാണ് കുട്ടി അബദ്ധവശാൽ വീണത്. ജേണലിസം വിഭാഗം അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറായ അമ്മയ്ക്കൊപ്പം അവധി ദിവസമായതിനാലാണ് അഞ്ചു വയസുകാരൻ ക്യാംപസിൽ എത്തിയത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യുകെ ജി വിദ്യാര്‍ത്ഥിയാണ് ദർശ്. ഏക സഹോദരി ദിയ കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
നാളെ രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗം അധ്യാപകനാണ് കുട്ടിയുടെ അച്ഛൻ പി.വി.രഘുനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child death, Death news, Kannur