കോട്ടയം: കോട്ടയം എരുമേലി, മുട്ടപ്പള്ളിയില്‍ അഞ്ചുവയസ്സുകാരന് കിണറ്റില്‍ മരിച്ചു. മുട്ടപ്പള്ളി കരിമ്പിന്തോട്ടില് രതീഷ് സുമോളിന്റെയും മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേര്‍ന്ന കിണറ്റിലാണ് കുട്ടി വീണത്.
കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. നാട്ടുകാരെത്തിയാണ് കുട്ടിയെ കിണറ്റിന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ തലയില്‍ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
കോഴിക്കോട് നാദാപുരത്ത് രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട് നാദാപുരത്തിന് അടുത്ത് വിലങ്ങാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിൻ (22), അഷ്മിൻ (14)എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകൾ ആഷ്മിനുമാണ് മരിച്ചത്.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദ്വിൻ, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോൾ പമ്പിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയിൽ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാർ ഓടി കൂടിയാണ് കരയ്ക്കെത്തിച്ചത്. എന്നാൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പോലീസുകാരൻ മരിച്ചു. രാമവർമപുരം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്.
പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പോലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.