• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant Attack | മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ചു വയസുകാരിയെ ആന ചവിട്ടിക്കൊന്നു

Elephant Attack | മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ചു വയസുകാരിയെ ആന ചവിട്ടിക്കൊന്നു

മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്.

  • Share this:
    തൃശൂര്‍: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ചു വയസുകാരിയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തന്‍ചിറ സ്വദേശി ആഗ്‌നിമിയ ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ വൈകുന്നേരമായിരുന്നു സംഭവം.

    കുട്ടിയുടെ അച്ഛന്‍ പുത്തന്‍ചിറ കച്ചട്ടില്‍ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛന്‍ ജയനും പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്.

    Also Read-Death | സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീണു; കൂട്ടുകാരന്‍റെ വീട്ടിലെത്തിയ യുവാവ് മരിച്ചു

    ട്രെയിനില്‍ നിന്ന് തലകറങ്ങി യുവതി പുറത്തേക്ക് വീണു; കൈവിടാതെ രക്ഷകനായി മിന്‍ഹത്ത്

    വടകര: ട്രെയിനില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് വീണ യുവതിയ്ക്ക് രക്ഷയായി എന്‍ജിനിയറിങ് വിദ്യാര്‍ഥി. പട്ടാമ്പിയ്ക്ക് സമീപം പരശുറാം എക്‌സ്പ്രസില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയെയാണ് മിന്‍ഹത്ത് രക്ഷിച്ചത്. ജീഷ്ണ തെറിച്ചുവീണ ഉടനെ മിന്‍ഹത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

    വീഴുമ്പോള്‍ പിടിക്കാനാഞ്ഞതാണ്, പക്ഷേ, വിരല്‍ത്തുമ്പുതൊട്ട് യുവതി തീവണ്ടിയില്‍നിന്ന് തെറിച്ചുപോയി. എന്നിട്ടും കൈവിടാതെ അവസരോചിതമായി ഇടപെടലിലൂടെ യുവതിയെ ജീവതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

    പട്ടാമ്പിക്ക് അടുത്തെത്തുമ്പോള്‍ ശൗചാലയത്തിലേക്ക് പോകുന്നതിനിടെയാണ് ജീഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചുപോയത്. ഈ സമയം തൊട്ടടുത്തായി മിന്‍ഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച ഉടന്‍ മിന്‍ഹത്ത് ജീഷ്ണയെ പിടിക്കാനായി ആഞ്ഞു. എന്നാല്‍ പിടികിട്ടിയില്ല. ഷാളിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം മുറിഞ്ഞു.

    Also Read-അട്ടപ്പാടിയിൽ ആദിവാസി ഊരിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

    പെട്ടെന്ന് തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ജീഷ്ണ വീണ സ്ഥലം ട്രെയിന്‍പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടന്‍ ജീഷ്ണയെ എടുത്ത് ട്രെയിനിലേക്ക് കൊണ്ടുവന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ വാഹനം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ സമയം വൈകുന്നതിനാല്‍ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടതുകണ്ട് അങ്ങോട്ടേക്കുപോയി. കാറിന്റെ ഉടമയോട് സംഭവം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ അദ്ദേഹം കാറുമായി വന്നു. ജീഷ്ണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
    നെറ്റിയിലാണ് ജീഷ്ണയ്ക്ക് മുറിവേറ്റത്. നല്ല രീതിയില്‍ രക്തം പോകുന്നുണ്ടായിരുന്നു. പട്ടാമ്പി ആര്‍.പി.എഫില്‍ ബാഗും ഫോണുമെല്ലാം മിന്‍ഹത്ത് ഏല്‍പ്പിച്ചു. വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്‍ഹത്ത് എന്‍ജിനിയറിങ് ബിരുദധാരിയാണ്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുയ്യാല്‍ മീത്തല്‍ ഹമീദിന്റെയും നസീമയുടെയും മകനാണ് മിന്‍ഹത്ത്.
    Published by:Jayesh Krishnan
    First published: