ആലപ്പുഴ: തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണ് അഞ്ചു വയസുകാരൻ മരിച്ചു. മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരി ശങ്കർ (5)ആണ് മരിച്ചത്. വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയയിൽ വലിച്ചു കളിക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു.
തൂണിനടിയിൽ പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഗൗരി ശങ്കർ. പിതാവ് :സുരേഷ് നായർ, മാതാവ് :ശ്രീവിദ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.