മിന്ന‌ൽ ഹർത്താൽ: ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് ഹൈക്കോടതിയിൽ

കേസെടുത്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നും ആവശ്യം

news18
Updated: March 6, 2019, 7:06 AM IST
മിന്ന‌ൽ ഹർത്താൽ: ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് ഹൈക്കോടതിയിൽ
ഡീൻ കുര്യാക്കോസ്
  • News18
  • Last Updated: March 6, 2019, 7:06 AM IST
  • Share this:
കൊച്ചി: മിന്നൽ ഹർത്താലുമായി ബന്ധപ്പട്ട കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കേസ് അടക്കമുള്ളവർ ഇന്ന് ഹൈക്കടതിയിൽ ഹാജരാകും. ഹർത്താലിന് ആഹ്വാനം ചെയ്യാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നുമാണ് ഡീനിന്റെ ആവശ്യം.

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 18നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. മിന്നൽ ഹർത്താൽ പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് ഡീൻ കുര്യാക്കോസ്, യുഡിഎഫ് ജില്ലാനേതാക്കളായ കമറുദ്ദീൻ, ഗോവിന്ദൻനായർ എന്നിവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വസ്തുതകൾ വിലയിരുത്താതെ തെറ്റിധാരണയിലാണ് കോടതിയലക്ഷ്യമെന്നായിരുന്നു ഡീനിന്റെ വിശദീകരണം.

ഹർജിക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തിരിക്കുന്നത്. ഹർത്താലിന് മുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്ന കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. രണ്ട് യുവാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊതുജനശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ ആരോപണമെന്നും തനിക്കെതിരായ നടപടി പിൻവലിക്കണമെന്നും ഡീൻ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കേസിൽ ഡീനും മറ്റുള്ളവരും ഹാജരാകണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

First published: March 6, 2019, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading