കൊച്ചി: നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസിനും കാസര്‍ഗോഡ് ഡിസിസിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നോട്ടീസ് നല്‍കുന്നത് അക്രമം നടത്താനുള്ള അനുമതി അല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. പെരിയ ഇരട്ടകൊലപാതകത്തിലെ ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതി പരാമര്‍ശം.
മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഇടക്കാല ഉത്തരവിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതാക്കളും കോടതിയെ അറിയിച്ചു. ഇതു മതിയായ കാരണമല്ലെന്നായിരുന്നു കോടതിയുടെ മറുപടി.
കേരളത്തിലെ ഹര്‍ത്താലുകള്‍ ബന്ദായി മാറുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഡീനിനേയും യുഡിഎഫ് നേതാക്കളെയും ഒഴിവാക്കി. ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harthal, Kasargod Murder, Krupesh Kasargod, Mohanlal, Periya Youth Congress Murder, Sharath Lal, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മോഹൻലാൽ, ശരത് ലാൽ