നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ച സംഭവം: ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് അറസ്റ്റില്‍

  കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ച സംഭവം: ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് അറസ്റ്റില്‍

  അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിരിക്കുന്നത്

  താഴേക്ക് ചാടാനായി ഉപയോഗിച്ച സാരി

  താഴേക്ക് ചാടാനായി ഉപയോഗിച്ച സാരി

  • Last Updated :
  • Share this:
   എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നു വീണ്‌ വീട്ടുജോലിക്കാരി മരിച്ച കേസില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെ പോലീസ് അറസറ്റ് ചെയ്തു. ഒളിവിലായിരുന്ന ഇംതിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം പോലീസിന് മുന്‍പില്‍ ഹാജരാവുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിരിക്കുന്നത്.

   മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേലം സ്വദേശിയായ കുമാരി (45) മരിച്ചത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു ഇവർ.

   Also Read കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ചു: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത് 7 ദിവസം

   വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും അതിനാല്‍ കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. എന്നാല്‍ ഭര്‍ത്താവ് ശ്രീനിവാസന്‍ കൊച്ചിയിലെത്തി ഫ്‌ളാറ്റുടമയ്‌ക്കെതിരേ മൊഴി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്.

   നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെന്നും എന്നാല്‍ പോകാന്‍ അനുവദിക്കാതെ ഫ്‌ളാറ്റുടമ തടവില്‍ വെച്ചുവെന്നുമാണ് ശ്രീനിവാസന്റെ മൊഴി. തടവില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുമാരി ഫ്‌ളാറ്റില്‍നിന്ന് വീണതാകുമെന്നും ശ്രീനിവാസന്റെ മൊഴിയിലുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് ഇംതിയാസ് ഒളിവിൽ പോയത്.
   Published by:user_49
   First published:
   )}