മരട് ഫ്ലാറ്റ്: ഒഴിഞ്ഞതായി എഴുതി നൽകുന്നവർക്ക് കൂടുതൽ സമയം അനുവദിക്കാമെന്ന് സർക്കാർ

ഫ്ലാറ്റുകൾ ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

news18
Updated: October 3, 2019, 7:59 PM IST
മരട് ഫ്ലാറ്റ്: ഒഴിഞ്ഞതായി എഴുതി നൽകുന്നവർക്ക് കൂടുതൽ സമയം അനുവദിക്കാമെന്ന് സർക്കാർ
മരടിലെ ഫ്ലാറ്റ്
  • News18
  • Last Updated: October 3, 2019, 7:59 PM IST
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റ് ഒഴിഞ്ഞതായി എഴുതി നൽകുന്നവർക്ക് സാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം അനുവദിക്കാമെന്ന് സർക്കാർ. ഇതിനെ തുടർന്ന് നാലുപേർ സമ്മതപത്രം എഴുതിനൽകി. ഇതിനിടെ ഫ്ലാറ്റുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകുന്നത് തുടരുകയാണ്.

ഫ്ലാറ്റുകൾ ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം ആളുകളും ഫ്ലാറ്റുകൾ ഒഴിഞ്ഞു കഴിഞ്ഞു. രാവിലെ മുതൽ സാധനങ്ങൾ മാറ്റുന്നതിന്‍റെ തിരക്കാണ് എല്ലാ ഫ്ലാറ്റുകളിലും. കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കൽ ആരംഭിച്ചതോടെ ലിഫ്റ്റുകൾ പണിമുടക്കി. ഇത് സാധനങ്ങളുടെ നീക്കം തടസ്റ്റപ്പെടുത്തി.

ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം വഴങ്ങിയില്ല. ഒഴിഞ്ഞു പോയി എന്ന് എഴുതി നൽകുന്നവർക്ക് മാത്രം കൂടുതൽ സമയം അനൗദ്യോഗികമായി അനുവദിക്കാമെന്ന് അസിസ്റ്റൻറ് കമ്മീഷണർ കെ.ലാൽജി ഫ്ലാറ്റ് ഉടമകളെ അറിയിച്ചു
. 75 മണിക്കൂർ മുതൽ 10 ദിവസം വരെയാണ് താമസക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സാധനങ്ങൾ ഇറക്കാൻ ആവശ്യമുണ്ടെങ്കിൽ പൊലീസിന്‍റെയോ റെഡ്ക്രോസിന്‍റെയോ സഹായം ലഭ്യമാക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

First published: October 3, 2019, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading