മരട്: ഫ്ലാറ്റുടമകളെ നാളെത്തന്നെ ഒഴിപ്പിക്കും: നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജയിന്‍ കണ്‍സ്ട്രക്ഷന്‍സ്, ആല്‍ഫ സെറിന്‍, ഹോളി ഫെയ്ത്ത് H2O,ഗോള്‍ഡന്‍ കായലോരം എന്നീ കമ്പനികളാണ് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ചത്.

news18-malayalam
Updated: September 28, 2019, 4:58 PM IST
മരട്: ഫ്ലാറ്റുടമകളെ നാളെത്തന്നെ ഒഴിപ്പിക്കും: നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി/ന്യൂഡൽഹി: മരട് ഫ്‌ളാറ്റുടമകളെ നാളെത്തന്നെ ഒഴിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കും. അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് നഷ്പരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായാണ് സമിതി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്ലാറ്റ് നിർമാതാക്കൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജയിന്‍ കണ്‍സ്ട്രക്ഷന്‍സ്, ആല്‍ഫ സെറിന്‍, ഹോളി ഫെയ്ത്ത് H2O,ഗോള്‍ഡന്‍ കായലോരം എന്നീ കമ്പനികളാണ് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ചത്.

മരട് നഗരസഭാ സെക്രട്ടറിക്കെതിരെ ഭരണസമിതി; മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി

കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി നിർദേശിച്ചു. അതിനിടെ മരട് ഫ്ളാറ്റ് പുനരധിവാസം, പൊളിക്കൽ എന്നിവ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ അവലോകന യോഗം പൂർത്തിയായി. ഒഴിപ്പിക്കൽ നാളെത്തന്നെ തുടങ്ങാൻ യോഗത്തിൽ തീരുമാനമായി. മൂന്ന് ദിവസത്തിനകം ഒഴിപ്പിക്കൽ പൂർത്തീകരിക്കും. പോലീസ് സഹായത്തോടെയാകും ഒഴിപ്പിക്കൽ. പുനഃരധിവാസത്തിനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്പരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്.
First published: September 28, 2019, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading