കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ഫ്ലക്സ് ബോർഡ്. ലോകസഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ” എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത്.
കോഴിക്കോട് നഗരത്തിൽ ആണ് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ വെച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു.
കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കത്തയച്ചിരുന്നു. തുടർന്ന് അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിളിച്ച യോഗത്തിൽ ഇരുവരും അറിയിക്കുകയാിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.