• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress | കെ.സി. വേണുഗോപാലിനെതിരെ പാളയത്തില്‍ പട; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും ഫ്‌ലക്‌സ്

Congress | കെ.സി. വേണുഗോപാലിനെതിരെ പാളയത്തില്‍ പട; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും ഫ്‌ലക്‌സ്

കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്ലക്സുകളില്‍ ഉള്ളത്.

  • Share this:
    കോഴിക്കോട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ (K.C Venugopal) കോഴിക്കോടും ഫ്‌ലക്‌സുകള്‍. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് കേരളത്തില്‍ കെ സി വേണുഗോപാലിനെതിരെ ഫ്‌ലകസുകള്‍ ഉയര്‍ന്നത്. പാളയം ഉള്‍പ്പടെ വിവിധ ഭാഗങ്ങളിലാണ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പട്ടത്.

    കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്ലക്സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്.

    Also Read-K C Venugopal | 'അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകള്‍' ; കെ.സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍

    കണ്ണൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതോടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. പോസ്റ്റര്‍ പതിക്കുകയോ സമൂഹമാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചു.

    അതേസമയം സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

    Also  Read-K Sudhakaran | 'നേതാക്കളെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കില്ല; അവര്‍ വിജയത്തിനായി അഹോരാത്രം പണിയെടുത്തു; കെ സുധാകരന്‍

    സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാകുമെന്ന് അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Jayesh Krishnan
    First published: