• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുലിനെ മുഖ്യാതിഥിയാക്കി ഫ്ളക്സ് അടിച്ച വിവാദം; ഒഴിവാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു?

ജൂലൈ 13 ന് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയാണ് മുഖ്യാതിഥി.

news18
Updated: July 10, 2019, 2:34 PM IST
രാഹുലിനെ മുഖ്യാതിഥിയാക്കി ഫ്ളക്സ് അടിച്ച വിവാദം; ഒഴിവാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു?
റോഡ് നവീകരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്.
  • News18
  • Last Updated: July 10, 2019, 2:34 PM IST IST
  • Share this:
കോഴിക്കോട്: റോഡ് നവീകരണ ഉദ്ഘാടനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി വിവാദം. അഗസ്ത്യന്‍മുഴി- കുന്ദമംഗലം റോഡ് നവീകരണ ഉദ്ഘാടനത്തിന്റെ ഫ്‌ളക്‌സിലാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എമാർ എന്നിവര്‍ക്കൊപ്പം വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് ഡില്‍ഹിയില്‍ നിന്നോ മുക്കത്തുള്ള എം.പി ഓഫീസില്‍ നിന്നോ പൊതുമരാമത്ത് വകുപ്പിനെയോ സ്ഥലം എം.എല്‍.എയോ അറിയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ 13 ന് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയാണ് മുഖ്യാതിഥി.

സ്ഥലം എം.പി എന്ന നിലയിലാണ് രാഹുലിനെ പരിപാടിയില്‍ ഉള്‍പ്പെടെത്തിയതെന്നാണ് സംഘാടകരുടെ വാദം. സ്ഥലം എം.പിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതു പ്രോട്ടോകോള്‍ ലംഘനമെന്ന വിവാദമുണ്ടാക്കിയേനെയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാഹുല്‍ ഗാന്ധി അറിയാതെ അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ഫ്‌ളക്‌സിനു പിന്നിലുള്ള ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന വിമര്‍ശനവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ദിഷാഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് കോൺഗ്രസിന്റെ സൈബർ പോരാളികൾ ഏറ്റെടുത്തിട്ടുണ്ട്.

പോസ്റ്റ് ഇങ്ങനെ;

അഗസ്ത്യന്‍മുഴി- കുന്ദമംഗലം റോഡ് നവീകരണ ഉദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും എന്ന് പൊതുമരാമത്ത് വകുപ്പിനെയോ ജോര്‍ജ് എം തോമസ് എം.എല്‍.എയോ അറിയിച്ചിരുന്നോ?മുക്കത്തെ ഓഫിസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ അദ്ദേഹം പങ്കെടുക്കും എന്ന ഒരു അറിയിപ്പും ഒരാള്‍ക്കും നല്‍കിയിട്ടില്ല, പ്രസ്തുത പരിപാടിയുടെ ക്ഷണക്കത്ത് മുക്കത്തെ ഓഫീസില്‍ പോലും എത്തിയിട്ടില്ല.

രാഹുല്‍ ഗാന്ധി പങ്കെടുക്കും എന്ന് അറിയിക്കാത്ത പരിപാടിയില്‍ പേര് വെച്ച് ബോര്‍ഡ് അടിച്ചതിന്റെ ഉദ്ദേശമൊക്കെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും, പ്രസ്തുത റോഡിന്റെ ബഹുഭൂരിഭാഗവും കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ ആണെന്നിരിക്കെ എം.കെ രാഘവനെ ക്ഷണിക്കാതെ ,രാഹുല്‍ ഗാന്ധിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തി ബോര്‍ഡ് അടിച്ച് കൊട്ടിയാഘോഷിക്കാന്‍ ലേശം ഉളുപ്പ് വേണം സഖാക്കളെ

Also Read 'കിരീടം' ചൂടിയ ആ ആൽമരം ഇവിടെയുണ്ട്'; സ്ഥലം എം.എൽ.എ പറയുന്നു

പിന്നെ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ് സ്വന്തം പോസ്റ്റില്‍ നിന്ന് പരിപാടിയുടെ ബോര്‍ഡ് മുക്കിയ വിവരം സഖാക്കളെ വ്യസനസമേതം അറിയിക്കുന്നതിനോടൊപ്പം PWD എന്‍ജിനീയര്‍ക്കുള്ള പരിപ്പുവടയും ചായയും പ്രത്യേക താല്പര്യത്തോടെ എത്തിക്കാന്‍ ഉള്ള നടപടി സ്വീകരിക്കും എന്നും അറിയിച്ചു കൊള്ളുന്നു

(ഫേസ്ബുക്ക് പോസ്റ്റിലെ അഭിപ്രായം വ്യക്തിപരം)

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍