നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: റിയാദിൽനിന്നുള്ള വിമാനം കരിപ്പൂരിലെത്തി; 84 ഗർഭിണികളും നാലു കുട്ടികളും

  BREAKING: റിയാദിൽനിന്നുള്ള വിമാനം കരിപ്പൂരിലെത്തി; 84 ഗർഭിണികളും നാലു കുട്ടികളും

  Flight from Riyadh landed | 152 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 148 മുതിർന്നവരും നാലു കുട്ടികളുമാണ് വിമാനത്തിലുള്ളത്. 

  riyadh flight karippur

  riyadh flight karippur

  • Share this:
   കോഴിക്കോട്: സൌദി അറേബ്യയിലെ റിയാദിൽനിന്ന് പ്രവാസികളുമായി എത്തിയ പ്രത്യേക വിമാനം രാത്രി എട്ടുമണിയോടെ കരിപ്പൂരിലെത്തി. 152 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 148 മുതിർന്നവരും നാലു കുട്ടികളുമാണ് വിമാനത്തിലുള്ളത്. ഇതിൽ 84 ഗർഭിണികളും ഉൾപ്പെടും.

   സംസ്ഥാനത്തുള്ളവർക്കു പുറമെ കർണാടക, തമിഴ്നാട് സ്വദേശികളായ പത്തുപേരും വിമാനത്തിലുണ്ട്. അടിയന്തര ചികിത്സക്കെത്തുന്നവര്‍ 5 പേരും എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇവരെ സ്ക്രീനിങ്ങിന് വിധേയമാക്കിയശേഷം ആവശ്യമെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്കോ

   ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   ഇന്നലെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളാണ്. പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
   TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]
   ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും 5 പേര്‍ കുട്ടികളുമായിരുന്നു.
   Published by:Anuraj GR
   First published:
   )}