തിരുവനന്തപുരം: ഷാര്‍ജ - കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത് ആശങ്കകൾക്ക് ഇടയാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1346 വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹൈഡ്രോളിക് ലീക്കേജിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്നു വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
എമർജൻസി ലാന്‍ഡിങ് നടത്തുന്നുവെന്ന വിമാനത്തിൽ നിന്ന് പൈലറ്റിന്റെ നിർദേശം ലഭിച്ചതോടെ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും മറ്റ് അത്യാഹിത വിഭാഗവും സജ്ജരായിരുന്നു. വിമാനം റണ്‍വേയില്‍ സുരക്ഷിതമായി പറന്നിറങ്ങിയതിന് പിന്നാലെ ഫയര്‍ഫോഴ്സും വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും റണ്‍വേയില്‍ പ്രവേശിച്ച് വിമാനത്താവളത്തിന് അടുത്ത് എത്തി. പിന്നീട് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിനെ അറിയിച്ചത്. അറിയിപ്പ് കിട്ടിയതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും സുരക്ഷയും ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാന്‍ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജമായിരുന്നു. തുടര്‍ന്ന് വിമാനം പ്രശ്നങ്ങളൊന്നും കൂടാതെ ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈഡ്രോളിക് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിതെന്ന് എയർ ഇന്ത്യ അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേര് ഉണ്ടായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള സുരക്ഷാ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കയ്ക്ക് ഇടയാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
Also Read-
Air India One| അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി പുതിയ വിവിഐപി വിമാനം എയർ ഇന്ത്യ വൺ; ഉള്ളിലുളളതെന്തെല്ലാം?
അതിനിടെ എയർ ഇന്ത്യയിലെ ആറിലൊന്ന് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 വൈറസ് പിടിപെട്ടിട്ടുണ്ടെന്നും അതിൽ 19 പേർ മരിച്ചുവെന്നും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. എയർ ഇന്ത്യയിലെ 1,995 ജീവനക്കാർക്ക്, വന്ദേ ഭാരത് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന ജോലിക്കാരെ ഉൾപ്പെടെ ഫെബ്രുവരി 1 വരെ വൈറസ് ബാധിച്ചിരുന്നു. ഇവരിൽ 583 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പുരി കഴിഞ്ഞ ആഴ്ച പാർലമെന്റിനെ അറിയിച്ചു. എയർ ഇന്ത്യയിലെ വിമാന ജീവനക്കാർക്കിടയിൽ കോവിഡ് -19 അനുബന്ധ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും 19 ഗ്രൗണ്ട് ജീവനക്കാർ മരിച്ചുവെന്ന് പുരി രേഖാമൂലം മറുപടി നൽകി. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉപദേശക മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യയിലെ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്ഒപി) പ്രകാരമാണ് ക്രൂവിന് കോവിഡ് -19 പരിശോധന നടത്തുന്നത്, ”പുരി കൂട്ടിച്ചേർത്തു. എയർ ഇന്ത്യ വക്താവ് നൽകിയ കണക്കുകൾ പ്രകാരം ജനുവരി ഒന്നിന് എയർ ഇന്ത്യയുടെ ശമ്പളപ്പട്ടികയിൽ 8,290 സ്ഥിരം സ്റ്റാഫുകളും 4,060 കരാർ ജീവനക്കാരും ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.