• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sharjah Thiruvananthapuram | സാങ്കേതിക തകരാര്‍; തിരുവനന്തപുരം ഷാര്‍ജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Sharjah Thiruvananthapuram | സാങ്കേതിക തകരാര്‍; തിരുവനന്തപുരം ഷാര്‍ജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതികത്തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ  കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. 6.20 നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം യാത്രപുറപ്പെട്ടത്. ടേക്ക് ഓഫീനു പിന്നാലെ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തി. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ  നിർദ്ദേശിക്കുകയായിരുന്നു.

    വിമാനം അടിയന്തരമായി തിരിച്ച് ഇറക്കിയ ശേഷം സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നു. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

    യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വിമാനം യാത്ര പുറപ്പെടും എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ മണിക്കൂറുകളെടുത്തു.

    ഇതോടെ 170 യാത്രക്കാരുമായുള്ള  മറ്റൊരു വിമാനം  യാത്ര പുറപ്പെട്ടു. 9.33 നാണ് വിമാനം യാത്രതിരിച്ചത്. സാങ്കേതികത്തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ  കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

    കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം -സിപിഐ നേതാക്കൾ ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ

    കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പിൽ നാലു ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുൻ പ്രസിഡണ്ട് ദിവാകരൻ, ഉൾപ്പെടെയുള്ളവർ ആണ് അറസ്റ്റിലായത്. വ്യാജ ലോൺ അനുവദിക്കാൻ കൂട്ടു നിന്നതിനാണ് അറസ്റ്റ്. സി ജോസ്, ടിഎസ് ബൈജു, ലളിതന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് അംഗങ്ങൾ. ഇവര്‍ സിപിഎം പ്രാദേശിക നേതാക്കളാണ്.

    പാർട്ടിയുടെ മാടായിക്കോണം സ്കൂൾ ബ്രാഞ്ച് അംഗമായിരുന്നു ദിവാകരൻ. പാർട്ടിയിൽ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. ടിഎസ് ബൈജു പാർട്ടി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. നിലവിൽ 6 മാസം സസ്പെൻഷനിലാണ്. പാർട്ടി മാപ്രാണം ചർച്ച് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ടിഎസ് ജോസ്. നിലവിൽ പാർട്ടി മെമ്പറാണ്. സി പി ഐ മെമ്പറാണ് അറസ്റ്റിലായ വികെ ലളിതൻ.

    വായ്പാ തട്ടിപ്പിൽ ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.
    അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
    Published by:Jayesh Krishnan
    First published: