• HOME
  • »
  • NEWS
  • »
  • kerala
  • »
  • FLOOD CESS IN KERALA ENDS TODAY ABOUT 2000 CRORE RUPEES COLLECTED SAR TV

പ്രളയ സെസ് കാലാവധി ഇന്നവസാനിക്കും; പിരിച്ചെടുത്തത് 2000 കോടിയോളം

1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു.

1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു.

1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു.

  • Share this:
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയം മൂലം സംസ്ഥാനത്ത് വ്യാപകമായ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, ആഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയ സെസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഉല്‍പ്പന്ന വിലയില്‍ ഒരു ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാളെ മുതല്‍ ഈ നികുതി പിന്‍വലിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് നേരിയ വില കുറവുണ്ടാകും.

പ്രളയ സെസ് ഏര്‍പ്പെടുത്തിയത് വഴി സംസ്ഥാന സര്‍ക്കാരിന് വന്‍ നേട്ടം. 1 ശതമാനം സെസ് ഏര്‍പ്പെടുത്തി 1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോള്‍ 2000 കോടിയോളം ഈ ഇനത്തില്‍ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാനത്ത് വില്‍ക്കുന്ന സാധനങ്ങളുടെ വിലയില്‍ ഒരു ശതമാനം അധികനികുതി ഈടാക്കിയാണ് പണം പിരിച്ചത്. അഞ്ച് ശതമാനം വരെ ജി എസ് ടി ബാധകമായ ഇനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സ്വര്‍ണത്തിന് കാല്‍ ശതമായിരുന്നു സെസ്. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നികുതി കിട്ടിയത് സംസ്ഥാനത്തിന് നേട്ടമാണ്. നേരത്തെ ജി എസ് ടി കൗണ്‍സിലിന്റെ അനുമതിയോടെയാണ് സംസ്ഥാനം നികുതി ഏര്‍പ്പെടുത്തിയത്. പ്രളയ സെസ്സ് ഏര്‍പ്പെടുത്തി പിരിച്ചെടുത്ത പണം റീ ബില്‍ഡ് കേരളക്ക് നല്‍കിയില്ലെന്നും ആരോപണമുണ്ട്.
Published by:Sarath Mohanan
First published:
)}