പ്രളയത്തിൽ പൂർണമായി തകർന്നത് 2471 വീടുകൾ; ഭാഗികമായി തകർന്നത് 14998 വീടുകൾ

മുൻസിപാലിറ്റികളിലും കോർപറേഷനുകളിലുമായി 281 വീടുകൾ പൂർണമായി തകർന്നപ്പോൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2190 വീടുകൾ തകർന്നു

news18-malayalam
Updated: August 20, 2019, 3:14 PM IST
പ്രളയത്തിൽ പൂർണമായി തകർന്നത് 2471 വീടുകൾ; ഭാഗികമായി തകർന്നത് 14998 വീടുകൾ
news18
  • Share this:
തിരുവനന്തപുരം: ഈ വർഷമുണ്ടായ പ്രളയത്തിൽ കേരളത്തിലെ 14 ജില്ലകളിലായി തകർന്നത് 2471 വീടുകൾ. 14998 വീടുകൾ ഭാഗികമായി തകർന്നു. തദ്ദേശസ്വയംഭരണവകുപ്പ് തിങ്കളാഴ്ച വരെ ശേഖരിച്ച കണക്ക് പ്രകാരമാണിത്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഏറിയുംകുറഞ്ഞും പ്രളയ നാശനഷ്ടങ്ങളുണ്ടായി. മുൻസിപാലിറ്റികളിലും കോർപറേഷനുകളിലുമായി 281 വീടുകൾ പൂർണമായി തകർന്നപ്പോൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2190 വീടുകൾ തകർന്നു.

വെള്ളം കയറിയ വീടുകളും കിണറുകളും വൃത്തിയാക്കുന്ന നടപടി തുടർന്നുവരികയാണ്. നഗരസഭ പരിധിയിലെ 45825 വീടുകളിൽ വെള്ളം കയറി. ഇതിൽ 39765 വീടുകൾ ശുചിയാക്കി. മലിനമായ 27334 കിണറുകളിൽ 22135 കിണറുകൾ വൃത്തിയാക്കി. പഞ്ചായത്ത് പരിധിയിലെ 166541 വീടുകളിൽ വെള്ളംകയറി. ഇതിൽ 103896 വീടുകൾ വൃത്തിയാക്കി. പഞ്ചായത്തുകളിലെ 88345 കിണറുകളിൽ 59485 എണ്ണം വൃത്തിയാക്കി.

സംസ്ഥാനത്ത് 574 ഗ്രാമപഞ്ചായത്തുകളെയും 76 നഗരസഭകളെയും ഇത്തവണ പ്രളയം ബാധിച്ചതായാണ് കണക്ക്. മലപ്പുറത്ത് 84 പഞ്ചായത്തുകളെയും തൃശൂരിൽ 79 പഞ്ചായത്തുകളെയും പ്രളയം ബാധിച്ചു. കണ്ണൂർ(65) കോഴിക്കോട് (60) ആലപ്പുഴ (53) എറണാകുളം (52) ഇടുക്കി (41) പാലക്കാട് (38) കോട്ടയം(34), കാസർകോട്(23), വയനാട്(23), പത്തനംതിട്ട(19) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ പ്രളയം ബാധിച്ച പഞ്ചായത്തുകളുടെ എണ്ണം. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഒരു പഞ്ചായത്തിനെ പോലും പ്രളയം ബാധിച്ചില്ല. കൊല്ലത്ത് മൂന്നു പഞ്ചായത്തുകളെയാണ് പ്രളയം ബാധിച്ചത്.
First published: August 20, 2019, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading