നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ ഫണ്ട്‌ തട്ടിപ്പ്: കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; അന്തിമ റിപ്പോർട്ട് ഈ ആഴ്ച്ച സമർപ്പിക്കും

  പ്രളയ ഫണ്ട്‌ തട്ടിപ്പ്: കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; അന്തിമ റിപ്പോർട്ട് ഈ ആഴ്ച്ച സമർപ്പിക്കും

  LD ക്ലർക്ക് തസ്തികയിലുള്ള ഒരു ജീവനക്കാരൻ വിചാരിച്ചാൽ മാത്രം ഒരു കോടിയിലധികം തുക പൊതു ഖജനാവിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ലെന്നു തന്നെയാണ് കമ്മീഷന്റേയും നിഗമനം.

  news18

  news18

  • Share this:
  കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിൽ അന്തിമ റിപ്പോർട്ട് ഈ ആഴ്ച്ച സർക്കാരിന് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾക്കു ശുപാർശയുണ്ടെന്നാണ് സൂചന.  ജില്ല കളക്ടട്രേറ്റിലെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണിയും താമസമില്ലാതെ നടപ്പാക്കും. പ്രളയ ഫണ്ട് തട്ടിപ്പിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ജോയിന്റ് ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ഈ ആഴ്ച തന്നെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

  ജില്ലാ കളക്ടർ എസ് സുഹാസിന്റെ  അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും ശരി വെയ്ക്കുന്ന നിഗമനങ്ങളാണ് വകുപ്പുതല അന്വേഷണ കമ്മീഷന്റേത്. ഇന്നലെ കളക്ട്രേറ്റിലെത്തിയ സംഘം ആറുമണിക്കൂറോളം രേഖകൾ പരിശോധിച്ചു. പ്രളയ പരാതി പരിഹാര സെല്ലുമായി ബന്ധപ്പെട്ട 25 ഓളം പേരിൽ നിന്നും വിശദാംശങ്ങൾ ശേഖരിച്ചു. സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ  ഗൗരവതരമായ ക്രമക്കേടും കൃത്യവിലോപവും നടന്നതായി കമ്മീഷനും വിലയിരുത്തി.

  TRENDING:കിളിമാനൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം; യുവാവ് അറസ്റ്റിൽ [NEWS]Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു [NEWS]Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു [PHOTOS]

  കളക്ടർക്ക് വിശദീകരണം നല്കിയ 11 ഉദ്യോഗസ്ഥരും നടപടിയുടെ മുനമ്പിലാണ്. രസീതുകളിൽ ഒപ്പുവെച്ചുവർ ഒരു പരിശോധനയും നടത്തിയില്ലെന്നാണ് കണ്ടെത്തൽ. കളക്ട്രേറ്റിൽ കാലങ്ങളായി ഒരേ വകുപ്പിൽ തുടരുന്ന ജീവനക്കാരെ മാറ്റും. ഉദ്യോഗസ്ഥ തലത്തിലുള്ള വലിയ അഴിച്ചു പണിയാണ് കമീഷൻ ശുപാർശ ചെയ്യുന്നത്.

  ഈ ആഴ്ച തന്നെ കമ്മീഷൻ റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറും. ഇതിനു ശേഷമാകും നടപടികളിലേക്ക് കടക്കുക.  LD ക്ലർക്ക് തസ്തികയിലുള്ള ഒരു ജീവനക്കാരൻ വിചാരിച്ചാൽ മാത്രം ഒരു കോടിയിലധികം തുക പൊതു ഖജനാവിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ലെന്നു തന്നെയാണ് കമ്മീഷന്റേയും നിഗമനം. അതേസമയം കസ്റ്റഡിയിൽ വിട്ടുകിട്ടിയ  കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്.

  First published: