നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയഫണ്ട് തട്ടിപ്പ്: പ്രതി വിഷ്ണു പ്രസാദിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  പ്രളയഫണ്ട് തട്ടിപ്പ്: പ്രതി വിഷ്ണു പ്രസാദിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് വ്യക്തമാക്കി

  പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

  പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

  • Share this:
   പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് വ്യക്തമാക്കി.

   ദുരിതാശ്വാസ നിധിയില്‍ സ്‌കൂള്‍ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു ന്യായീകരണവും ഇക്കാര്യത്തില്‍ ഇല്ലെന്നും നിരീക്ഷിച്ചു. പ്രളയ തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. അനര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചുവെന്നാണ് കേസ്.
   TRENDING:Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക്[PHOTOS]അതിരുകളില്ലാത്ത പ്രണയം! കാമുകിയെ കാണാൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ[NEWS]പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ[NEWS]
   പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിഷ്ണു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു. പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നേരത്തേ ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ തന്നെ രണ്ടാമത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
   Published by:user_49
   First published:
   )}