നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ ഫണ്ട്‌ തട്ടിപ്പ്; രണ്ടാം കേസ് അന്വേഷണം കലക്ടറേറ്റ് ജീവനക്കാരിലേക്ക്

  പ്രളയ ഫണ്ട്‌ തട്ടിപ്പ്; രണ്ടാം കേസ് അന്വേഷണം കലക്ടറേറ്റ് ജീവനക്കാരിലേക്ക്

  തൃക്കാക്കര ഈസ്റ്റ് ലോക്കൽകമ്മിറ്റി അംഗം മുൻ അംഗങ്ങളായ എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ  ഡയറക്ടറുമായ കൗലത്ത്, അഞ്ചാം  പ്രതി നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.

  Kerala-floods

  Kerala-floods

  • Share this:
   കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് രണ്ടാം കേസ് അന്വേഷണം എറണാകുളം കലക്ടറേറ്റ് ജീവനക്കാരിലേക്ക്. ഒന്നാം പ്രതി വിഷ്ണു പ്രസാദ് നൽകിയ വ്യാജ രസീതുകളിൽ ഒപ്പു വെച്ചത് ജൂനിയർ സൂപ്രണ്ട് അടക്കമുള്ളവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന്  11 ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

   ഓഫിസിനകത്തു നിന്നുള്ള സഹായമില്ലാതെ തട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസില്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ കൂടാതെ കൂടുതല്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
   TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]'ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയും പ്രസക്തമല്ലേ?ദേവികയുടെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ് [NEWS]George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും [NEWS]
   വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയെടുത്തിരിക്കുന്നത്. പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയുടെ വിവരങ്ങളുള്ള ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്.

   വലിയ തിരിമറി ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആഭ്യന്തരപരിശോധനക്ക് ഉത്തരവിട്ട ജില്ലാകളക്ടര്‍ 11 ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുടെ വിശദീകരണം ലഭിച്ചാല്‍‌ കളക്ടര്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

   അതേസമയം കേസിൽ അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.  തൃക്കാക്കര ഈസ്റ്റ് ലോക്കൽകമ്മിറ്റി അംഗം മുൻ അംഗങ്ങളായ എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ  ഡയറക്ടറുമായ കൗലത്ത്, അഞ്ചാം  പ്രതി നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.

   First published: