നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരിലും തട്ടിപ്പ്; സിപിഎം നേതാവിനെതിരെ കേസെടുത്തു

    പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരിലും തട്ടിപ്പ്; സിപിഎം നേതാവിനെതിരെ കേസെടുത്തു

    2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളിൽ സ്വന്തം നിലയിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തുകയും ക്യാമ്പ് നടത്തിപ്പ് ചെലവിലേക്കെന്ന പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണം പിരിച്ച് തട്ടിയെന്നുമാണ് നിഷാദിനെതിരായ പരാതി

    news18

    news18

    • Share this:
    കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്‍റെ പേരിൽ പണം തട്ടിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ നിഷാദിനെതിരെയാണ് കോടതി നിർദ്ദേശ പ്രകാരം തൃക്കാക്കര പോലീസ് കേസ് എടുത്തത്.

    2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളിൽ സ്വന്തം നിലയിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തുകയും ക്യാമ്പ് നടത്തിപ്പ് ചെലവിലേക്കെന്ന പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണം പിരിച്ച് തട്ടിയെന്നുമാണ് നിഷാദിനെതിരായ പരാതി. പണം അയച്ചതിന്‍റെ ബാങ്ക് വിശദാംശങ്ങളടക്കം ഉൾപ്പെടുത്തി തൃക്കാക്കരയിലെ പൊതു പ്രവർത്തകൻ മാഹിൻ ആണ് കാക്കനാട് മജിസ്ടേറ്റ് കോടതിയെ സമീപിച്ചത്.
    BEST PERFORMING STORIES:സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ [NEWS]Covid19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ കർശനമായി പാലിക്കുക [NEWS]മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് [NEWS]

    കോടതി നിർദ്ദേശ പ്രകാരം വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയതിന് പ്രതികളായ എം.എം അൻവർ, നിധിൻ എന്നിവരുൾപ്പെടുന്ന തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമാണ് നിഷാദ്.

    അതേസമയം പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം നേരിടുന്ന അയ്യനാട് ബാങ്ക് ഡയറക്ടർ ബോർ‍ഡ് അംഗവും സിപിഎം നേതാവുമായ സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസിന് പരാതി നൽകി.

    എന്നാൽ ആത്മഹത്യയും പ്രളയ ഫണ്ട് അന്വേഷണവുമായി ബന്ധമില്ലെന്നും വ്യക്തപരമായ പ്രശനമാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. ബന്ധുക്കളും ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം.
    First published:
    )}