പ്രളയ ദുരിതാശ്വാസ തട്ടിപ്പ്; അന്വേഷണം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്

ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിൽ 70 ലക്ഷത്തോളം രൂപ വ്യാജ രസീതുകൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

News18 Malayalam | news18-malayalam
Updated: May 27, 2020, 10:26 AM IST
പ്രളയ ദുരിതാശ്വാസ തട്ടിപ്പ്; അന്വേഷണം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്
Kerala-floods
  • Share this:
കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ അന്വേഷണം  കളട്രേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്. വ്യാജ രസീതുകളിൽ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ ഒപ്പുവെച്ചതായി തെളിഞ്ഞു. കളക്ട്രേറ്റിലെ 11 ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ നോട്ടീസ് നൽകി.

മേൽനോട്ടത്തിൽ ഗുരുതര വീഴച കണ്ടെത്തിയതായി നോട്ടീസിൽ പറയുന്നു. ഇതിന്റെ വിശദീകരണം ഉടൻ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റവന്യു, ധനകാര്യ വകുപ്പികളിലെയും കേന്ദ്ര ഇൻഫർമാറ്റിക്ക് വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്.

ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിൽ 70 ലക്ഷത്തോളം രൂപ വ്യാജ രസീതുകൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്  പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ  287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു.
You may also like:ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
സാങ്കേതിക പിഴവിന്റെ പേരിൽ ലഭിച്ച പണം ദുരിതബാധിതർ തിരിച്ചടക്കുമ്പോൾ നൽകേണ്ട രസീതിനു പകരം  ഇയാൾ സ്വന്തമായി ഉണ്ടാക്കിയതായിരുന്നു ഇത്. ഇതിലാണ് കളക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ  ഒപ്പുവെച്ചത്. നോട്ടീസ് ലഭിച്ച  ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം കളക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കൾ കേസിൽ പ്രതികളാണ്. പാർട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യവും ലഭിച്ചിട്ടില്ല.
First published: May 27, 2020, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading