നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎമ്മിന്റെ വാദങ്ങൾ പൊളിച്ച് ലോക്കൽ നേതാവിന്റെ ആത്മഹത്യ കുറിപ്പ്

  പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎമ്മിന്റെ വാദങ്ങൾ പൊളിച്ച് ലോക്കൽ നേതാവിന്റെ ആത്മഹത്യ കുറിപ്പ്

  പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട അയ്യനാട് ബാങ്കിലെ ഡയറക്ടർ ബോഡംഗം വിഎ സിയാദിന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്.

  siyad

  siyad

  • Share this:
   കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത തൃക്കാക്കര സിപിഎം നേതാവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ പൊളിഞ്ഞത് സിപിഎമ്മിന്റെ വാദങ്ങൾ. പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട അയ്യനാട് ബാങ്കിലെ ഡയറക്ടർ ബോഡംഗം വിഎ സിയാദിന്റെ ആത്മഹത്യ വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണെന്നായിരുന്നു സിപിഎം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വാദങ്ങൾ പൊളിക്കുന്നതായിരുന്നു ഇന്നു പുറത്തു വന്ന സിയാദിൻറെ ആത്മഹത്യ കുറിപ്പ്.

   പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട അയ്യനാട് ബാങ്കിലെ ഡയറക്ടർ ബോഡംഗം വിഎ സിയാദിന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ആത്മഹത്യാ കുറിപ്പില്‍ സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെയും മറ്റ് രണ്ട് സിപിഎം നേതാക്കൾക്കെതിരെയും പരാമര്‍ശമുണ്ട്. കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈനെതിരെയാണ് പരാമര്‍ശം.ലോക്കല്‍ സെക്രട്ടറിയുടെ പേരും കുറിപ്പിലുണ്ട്.

   ആത്മഹത്യയ്ക്ക് ഉത്തരവാദി സക്കീർ ഹുസൈനും രണ്ട് സിപിഎം നേതാക്കളുമെന്ന് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ച് പീഡിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. ഞായറാഴ്ചയാണ് വിഎ സിയാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് വിവാദമായിരിക്കെയാണ് സിയാദ് ആത്മഹത്യ ചെയ്തത്.

   കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചു രംഗത്തു വന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഫണ്ട് തട്ടിപ്പില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്റെ പങ്കിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബു സംസ്ഥാന സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി.

   സക്കീര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഡാലോചനയാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നിലെന്നാണ് സഹകരണ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കലക്ടറുടെ ഫണ്ടില്‍ നിന്ന് അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് വന്ന 5.54 ലക്ഷം രൂപ കേസിലെ മുഖ്യ പ്രതിയായ അന്‍വറിന് നല്‍കാന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ ബാങ്ക് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ പണം തിരിച്ചടച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിച്ചു.
   BEST PERFORMING STORIES:പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : സിപിഎം നേതാക്കൾ ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പ് [PHOTO]പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: ക്ലാർക്കിനും സിപിഎം നേതാവിനുമെതിരെ ജാമ്യമില്ലാ കേസ്
   [NEWS]
   പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവതരം: മുല്ലപ്പള്ളി
   [NEWS]


   സക്കീര്‍ ഹുസൈന് പുറമേ സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡന്‍റുമായ കെആര്‍ ജയചന്ദ്രന്‍റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് മാറ്റിയ പണം എളുപ്പത്തില്‍ പുറത്തുകടത്താം എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു.

   കേസിൽ സിപിഎം പ്രാദേശിക നേതാവ് നിധിൻ, ഭാര്യ ഷിന്ടു എന്നിവർ അറസ്റ്റിലായിരുന്നു. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം നിധിന്റെ അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ മുഖ്യ ഇടനിലക്കാരനും രണ്ടാം പ്രതിയുമായ മഹേഷ്‌ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു.
   First published: