നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റുകൾ നശിച്ച സംഭവം; മറന്നു പോയതെന്ന് വിശദീകരണം

  രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റുകൾ നശിച്ച സംഭവം; മറന്നു പോയതെന്ന് വിശദീകരണം

  ഭക്ഷ്യ കിറ്റുകൾ സൂക്ഷിച്ച കാര്യം മറന്നു പോയതാണ് എന്ന തരത്തിലാണ് താഴെതട്ടിൽ നിന്നുള്ള പ്രാഥമിക വിശദീകരണം.

  News18

  News18

  • Share this:
  നിലമ്പൂരിൽ രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ നശിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഡിസിസി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയോട് വിശദീകരണം തേടിയതായും ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു.

  "കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റി ആണ് ഇതിന് ഉത്തരവാദി. കെപിസിസി നേതൃത്വം തന്നെ ഇടപെട്ടിരിക്കുന്നു. വീഴ്ച പരിശോധിച്ച് കർശന നടപടി എടുക്കും" . വി വി പ്രകാശ് പറഞ്ഞു. ഭക്ഷ്യ കിറ്റുകൾ സൂക്ഷിച്ച കാര്യം മറന്നു പോയതാണ് എന്ന തരത്തിലാണ് താഴെതട്ടിൽ നിന്നുള്ള പ്രാഥമിക വിശദീകരണം.

  അതെ സമയം കോൺഗ്രസ്സിന് പറ്റിയ വലിയ പിഴവ് രാഷ്ട്രീയമായി ഉപയോഗിക്കുക ആണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യാൻ കോൺഗ്രസ് പൂഴ്ത്തി വച്ചതാണ് ഇവ എന്ന് എംഎൽഎ പിവി അൻവർ ആരോപിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വം വിശദീകരണം നൽകണം, കളക്ടർ റോ തഹസീൽദാറോ ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  2019 ലെ പ്രളയ സമയത്ത് രാഹുൽ ഗാന്ധി മണ്ഡലത്തിലേക്ക് അയച്ചതാണ് എല്ലാം. ഒരു വർഷത്തിന് ഇപ്പുറത്ത്  അപ്രതീക്ഷിതമായി ഇത് പുറംലോകം കാണുമ്പോൾ മിക്ക സാധനങ്ങളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. സംഭവത്തിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ സേവ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

  ഭക്ഷ്യ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് കോൺഗ്രസ് ഓഫീസിലേക്ക് എത്തിയപ്പോൾ ഇവർ പ്രതിഷേധം അറിയിച്ചത്.

  You may also like:നിവാർ ചുഴലിക്കാറ്റ്: ചെന്നൈയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഡേവിഡ് വാർണർ; സ്നേഹം പകർന്ന് ഇന്ത്യൻ ട്വിറ്ററാറ്റികൾ

  രാഹുൽ ഗാന്ധി എം.പിക്കും, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പരുന്തൻ നൗഷാദ്, ഉലുവാൻ ബാബു, സക്കീർ, രജീന്ദ്രബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.കഴിഞ്ഞ ദിവസം  ആണ് നിലമ്പൂരിൽ രാഹുൽഗാന്ധി വിതരണം ചെയ്യാൻ നൽകിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തിയത്.

  കോൺഗ്രസ് ഇവ പൂഴ്ത്തി വെച്ചത് ആണെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ ഇവിടേക്ക് രാത്രി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അരി, ഭക്ഷ്യ ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ ,തുണികൾ,  തുടങ്ങി അനവധി സാധനങ്ങൾ ആണ് നിലമ്പൂരിലെ കടമുറിക്ക് ഉള്ളിൽ കണ്ടെത്തിയത്. പൂട്ടി കിടക്കുന്ന മുറി വാടകക്ക് നൽകാൻ ഉടമസ്ഥർ തുറന്നപ്പോൾ ആണ് ഇവ കുന്നുകൂടി കിടക്കുന്നത് പുറം ലോകം അറിഞ്ഞത്.

  വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകൾ ഇതിൽ ഉണ്ട്. ഇവ പ്രളയ സമയത്ത് മണ്ഡലത്തിൽ വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി നൽകിയതാണ്. കേരള വയനാട് ഫ്ലഡ് റിലീഫ് എന്ന്  കിറ്റുകളിൽ എഴുതിയിട്ടുണ്ട്.ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടേക്ക് രാത്രി വൈകിയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
  Published by:Naseeba TC
  First published:
  )}