കൊച്ചി: പ്രളയ സഹായ തട്ടിപ്പ് കേസിൽ പ്രതികളായവർക്കെതിരെ നടപടിയെടുത്ത് സിപിഎം. കേസിൽ പ്രതികളായ തൃക്കാക്കര ഈസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവർ, കൗലത്ത് അൻവർ, എം. നിധിൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം. ജില്ലാ നേതൃത്വം അറിയിച്ചു.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചു രംഗത്തു വന്നത്. സി.പി.എം.കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയതെന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ പറയുന്നത്.
BEST PERFORMING STORIES:'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ [NEWS]പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച് [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]
കേസിൽ മൂന്നാം പ്രതിയും തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം. അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരാതിയിൽ പറയുന്നു.
അതേ സമയം ഗിരീഷ് ബാബുവിനെതിരെ പരാതിയുമായി സക്കിർ ഹുസൈൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനുളള നീക്കമാണിതെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. താൻ ഒരിക്കൽ പോലും അയ്യനാട് സഹകരണ ബാങ്കിൽ പോകുകയോ ബാങ്ക് അധികൃതരിൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും സക്കീർ ഹുസൈൻ കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, CPM Leaders, Flood, Flood relief, Flood relief scam, Kerala flood