നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ ഫണ്ട് തട്ടിപ്പ്: CPM പ്രാദേശിക നേതാവും ഭാര്യയും അറസ്റ്റിൽ; ഇടനിലക്കാരൻ കീഴടങ്ങി

  പ്രളയ ഫണ്ട് തട്ടിപ്പ്: CPM പ്രാദേശിക നേതാവും ഭാര്യയും അറസ്റ്റിൽ; ഇടനിലക്കാരൻ കീഴടങ്ങി

  തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം നിധിന്റെ അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

  Finally chargesheet submitted in the flood fund fraud case | പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പ്രതിയായ കേസിൽ കുറ്റപത്രം; സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രമില്ല

  Finally chargesheet submitted in the flood fund fraud case | പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പ്രതിയായ കേസിൽ കുറ്റപത്രം; സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രമില്ല

  • Share this:
  കൊച്ചി: പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക നേതാവും ഭാര്യയും അറസ്റ്റിൽ. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം നിധിന്റെ അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ മുഖ്യ ഇടനിലക്കാരനും രണ്ടാം പ്രതിയുമായ മഹേഷ്‌ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നലെ രാത്രി കീഴടങ്ങി.  ഒളിവിലായ മൂന്നാം പ്രതിയും സിപിഎം നേതാവുമായ എംഎം അൻവർ ഹൈക്കോടതിയിൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

  തൃക്കാക്കരയിലെ സിപിഎം നേതാവായ നിധിനെയും ഭാര്യയെയും ഇന്നലെ  ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് നിധിന്‍. ആദ്യ കേസിന് സമാനമായി നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചതിന് ശേഷം പിന്നീട് പിൻവലിക്കുകയായിരുന്നു. നിധിന്റെ ഭാര്യയുടെ ദേനാ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപയാണ് പ്രളയ ദുരിതാശ്വാസമായി അയച്ചത്. ഈ തുക തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര് ദേനാ ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ തുക രണ്ടാം പ്രതി മഹേഷിനു കൈമാറിയെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്.

  അതേസമയം, കേസിലെ മൂന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ അന്‍വറിന്റെ ഭാര്യയെ കേസില്‍ ചോദ്യം ചെയ്യും. തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ. ഇവരുടെ അക്കൌണ്ടിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ എത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു. നവംബർ 28 ന് 2.5 ലക്ഷം വീതം രണ്ടു തവണകളായി തുക എത്തുകയും അൻവർ അതു പിൻവലിക്കുകയും ചെയ്തു. ഇതിൽ ഒരു ലക്ഷത്തോളം രൂപ അൻവറിന്റെയും ഭാര്യയുടെയും പേരിലുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ കാക്കനാട് ശാഖയിലേക്ക് മാറ്റി, പിന്നീട് അതും പിൻവലിച്ചു.
  You may also like:BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി [NEWS]KSRTC മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ നടപടി വരും; [NEWS]യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ് [NEWS]

  ജനുവരിയിൽ 21, 24 തിയതികളിൽ മൂന്നു തവണകളായി യഥാക്രമം 2.5, 1.25, 1.79 ലക്ഷം രൂപ കൂടി എത്തി. ഇത് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അയ്യനാട് ബാങ്ക് സെക്രട്ടറി പരാതി നൽകുകയും നടപടികൾ ഉണ്ടാവുകയും ചെയ്തത്.
  Published by:user_49
  First published:
  )}