2018ലെ പ്രളയം: നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി
2019 ലും പ്രളയമുണ്ടായതാണ് കാലതാമസമുണ്ടാക്കാന്‍ കാരണമെന്നും സര്‍ക്കാര്‍
news18
Updated: August 29, 2019, 8:28 PM IST

കേരള ഹൈക്കോടതി
- News18
- Last Updated: August 29, 2019, 8:28 PM IST
കൊച്ചി: 2018ലെ പ്രളയത്തിലെ നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. അപ്പീൽ ലഭിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ നിരവധിയാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ അപേക്ഷകളുടെ പട്ടിക ഒന്നര മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശം നൽകി. അർഹരാണെന്ന് കണ്ടെത്തിയ പലർക്കും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് കോടതിയുടെ നിർദേശം.
Also Read- 'എയ്റോസ്പേസ് മേഖലയിലെ സംരംഭങ്ങള്‍ക്ക് പിന്തുണ'; ബഹിരാകാശ സഞ്ചാരി രാകേശ് ശർമ മുഖ്യമന്ത്രിയെ കണ്ടു പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എല്ലാ ജില്ലകളിലും ഏകീകൃത രീതിയിലുള്ള വിവരശേഖരണമാണ് ഉദ്ദേശിക്കുന്നതെന്നും അതിനായി മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി ഒന്നര മാസത്തെ സമയമാണ് കോടതി അനുവദിച്ചത്. . 2019 ലും പ്രളയമുണ്ടായതാണ് കാലതാമസമുണ്ടാക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Also Read- 'എയ്റോസ്പേസ് മേഖലയിലെ സംരംഭങ്ങള്‍ക്ക് പിന്തുണ'; ബഹിരാകാശ സഞ്ചാരി രാകേശ് ശർമ മുഖ്യമന്ത്രിയെ കണ്ടു