• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം വിഴുങ്ങിയത് ആയിരത്തിൽ അധികം പുതുപുത്തൻ കാറുകളെ


Updated: September 13, 2018, 7:26 AM IST
പ്രളയം വിഴുങ്ങിയത് ആയിരത്തിൽ അധികം പുതുപുത്തൻ കാറുകളെ

Updated: September 13, 2018, 7:26 AM IST
പ്രളയം ബാക്കിയാക്കിയ വന്‍നഷ്ടത്തിന്റെ കണക്കെടുപ്പിലാണ് സംസ്ഥാനത്തെ കാര്‍ വ്യാപാരികൾ. 1000ലധികം പുതുപുത്തന്‍ കാറുകളാണ് പ്രളയത്തില്‍ നശിച്ചത്. 150 കോടിയുടെ നഷ്ടമുണ്ടായതായാണ് വാഹന വ്യാപാരികളുടെ പ്രാഥമിക വിലയിരുത്തല്‍.

ഓണത്തിന് പുതുപുത്തന്‍ കാറുകള്‍ വില്‍ക്കാന്‍ തയ്യാറെടുത്തിരുന്ന വ്യാപാരികള്‍ ഇപ്പോള്‍ ആക്രിവാങ്ങാന്‍ ആളെ തേടുകയാണ്. പ്രളയം ബാക്കിയാക്കിയ പുത്തന്‍ കാറുകള്‍ വില്‍ക്കാനാണ് ഇവര്‍ ആക്രിസാധനങ്ങള്‍ വാങ്ങുന്നവരെ തിരിയുന്നത്. തൃശ്ശൂര്‍ ബി ആര്‍ ഡി കാര്‍വേള്‍ഡ് എന്ന സ്ഥാപനത്തില്‍ മാത്രം 357 കാറുകളാണ് മഹാപ്രളയത്തില്‍ നശിച്ചത്. 28.5 കോടിയാണ് നഷ്ടം. ഇങ്ങനെ എം ജി എഫ് ഹ്യൂഡായ്, വിഷന്‍ ഹോണ്ട, പോപ്പുലര്‍ മെഗാ ഉള്‍പ്പെടെ എല്ലാ ഡീലര്‍മാര്‍ക്കുമുണ്ട് നഷ്ടം. ആകെ 150 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

കാറുകള്‍ നശിച്ചത് മൂലമുള്ള നഷ്ടം 150 കോടിയാണെങ്കില്‍ ഇരുചക്ര വാഹനങ്ങളുടെ നഷ്ടകണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ കനിഞ്ഞില്ലെങ്കില്‍ പലസ്ഥാപനങ്ങളും എന്നേക്കുമായി പൂട്ടേണ്ടി വരും. ഓണവിപണി ലക്ഷ്യമിട്ട് കൂടുതല്‍ വാഹനങ്ങള്‍ വില്‍പനയ്ക്കായി എത്തിയതാണ് നഷ്ടം കൂടാന്‍ കാരണം. ഇതിന് പുറമേ യൂസ്ഡ് കാറുകളുടെ കണക്കും വരാനിരിക്കുന്നതേയുള്ളൂ.

 
First published: September 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍