• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Rains | മഴക്കെടുതി:ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala Rains | മഴക്കെടുതി:ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതാതായ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

 • Last Updated :
 • Share this:
  തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമഴ യും ഉരുള്‍പൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തായും അദ്ദേഹം പറഞ്ഞു.

  പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതാതായ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

  സംസ്ഥാനത്ത് മഴക്കെടുതിയില്‍ (Rain Havoc) മരിച്ചവരുടെ എണ്ണം 23 ആയി. ഏറ്റുമാനൂര്‍ (Ettumanoor) ചെറുവാണ്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ സൈനികന്‍ മരിച്ചു. ജോണ്‍ സെബാസ്റ്റ്യന്‍ (33)ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇടുക്കി കൊക്കയാറില്‍ (Kokkayar) ഉരുള്‍പൊട്ടലില്‍ (Landslide) മരിച്ച ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

  കോട്ടയം (Kottayam) ജില്ലയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഏന്തയാര്‍ (Enthayar) വല്യന്ത സ്വദേശിനി സിസിലി (65) യുടെ മരണമാണ് ഒടുവിലായി സ്ഥിരീകരിച്ചത്. കോട്ടയം കൂട്ടിക്കലില്‍ (Koottickal) ഉരുള്‍പൊട്ടലില്‍ (landslide) മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തി. പ്ലാപ്പള്ളിയില്‍ നിന്ന് നാലു മൃതദേഹങ്ങളും കാവാലിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കിട്ടിയത്. ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍ എന്നയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കില്‍പ്പെട്ട രാജമ്മയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി.

  തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ (Revenue Minister K Rajan) അറിയിച്ചു.

  ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസമായി. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം ഇരച്ചുകയറി. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി.
  Published by:Jayashankar AV
  First published: