• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോൺഗ്രസിന്റെ രക്ഷയ്ക്ക് ശശി തരൂർ വരട്ടെ'; പാലായിൽ ശശി തരൂരിന് അഭിവാദ്യവുമായി ഫ്ലക്സ് ബോർഡ്

'കോൺഗ്രസിന്റെ രക്ഷയ്ക്ക് ശശി തരൂർ വരട്ടെ'; പാലായിൽ ശശി തരൂരിന് അഭിവാദ്യവുമായി ഫ്ലക്സ് ബോർഡ്

'കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ' എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്.

  • Share this:
    കോട്ടയം: പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്. 'കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ' എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്.ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്ന് മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി.

    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കേരളത്തിലെ പ്രധാന നേതാക്കളുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്.

    Also Read-CPM പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കിയില്ല; 25,000 രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. ർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിൻ്റെ പ്രചാരണം.

    Also Read-കോടിയേരി; വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം;' ഭൗതികശരീരം കണ്ണൂരിലേക്ക് നേരിട്ട് കൊണ്ടുപോയത് ഡോക്ടർമാരുടെ നിർദേശപ്രകാരം'

    മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചരണത്തിൽ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും
    Published by:Jayesh Krishnan
    First published: