• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തി

കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തി

പ്രദേശത്തെ ഉത്സവാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സുജിത്തിനെ കാണാതായത്.

  • Share this:
    തൃശൂര്‍ : കഴിഞ്ഞ ദിവസം കാണാതായ നാടന്‍ പാട്ട് ഗായകന്റെ (folk singer) മൃതദേഹം പാറമടയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശിയായ ഗായകന്‍ കെ.എസ് സുജിത്ത് എന്ന ജിത്തു(26)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

    പ്രദേശത്തെ ഉത്സവാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സുജിത്തിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. വീടിനടുത്തുള്ള പാറമടയ്ക്ക് സമീപത്ത് നിന്ന് സുജിത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിരുന്നു.

    തുടര്‍ന്ന് ഇവിടെ ഫയര്‍ഫോഴ്‌സെത്തി  തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ മണ്ണില്‍ കാല്‍പ്പാടും വീഴുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.

    സ്ഥിരമായി പാറമടയ്ക്ക് സമീപമിരുന്ന് സുജിത് ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. മരണത്തെ കുറിച്ച് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

    Farmer Suicide Attempt| കൃഷിനാശം: കുട്ടനാട്ടിൽ കർഷകൻ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

    ആലപ്പുഴ (Alappuzha) എടത്വയിൽ (Edathua) നെല്ലിന് അടിക്കുന്ന കീടനാശിനി കഴിച്ച് കർഷകൻ (Farmer) ആത്മഹത്യക്ക് ശ്രമിച്ചു (Suicide Attempt). പുത്തൻപറമ്പിൽ ബിനു തോമസിനെ ആണ് വീടിന് സമീപമുള്ള പറമ്പിലെ ഷെഡിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

    വേനൽ മഴയെ തുടർന്നുള്ള കൃഷി നാശത്തിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇതിൽ വ്യക്തത ആയിട്ടില്ല. മങ്കോട്ട, ചട്ടുകം പാടശേഖരങ്ങളിലായി ഇദ്ദേഹത്തിന്റെ നാല് ഏക്കറോളം വരുന്ന പാടത്ത് വെള്ളം കയറിയിരുന്നു. ബിനു തോമസ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭാര്യ വിദേശത്താണ്. അമ്മയോടൊപ്പമായിരുന്നു താമസം.

    സാമ്പത്തിക ബാധ്യതയെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവല്ല നിരണത്ത് നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. നിരണം വടക്കുംഭാഗം കാണാത്രപറമ്പില്‍ സ്വദേശി രാജീവ് (49) ആണ് പാടവരമ്പത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. രാജീവ് പാട്ടത്തിന് പത്ത് ഏക്കര്‍ ഭൂമിയെടുത്ത് നെല്‍ കൃഷി ചെയ്തിരുന്നു. ഇതില്‍ എട്ടേക്കര്‍ കൃഷി വെള്ളം കയറി നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

    കൃഷി ആവശ്യത്തിന് രാജീവ് ബേങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ വെള്ളം കയറി കൃഷി നശിച്ചതോടെ തിരിച്ചടക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ചന്‍കോവിലാറില്‍ നിന്ന് വെള്ളം കയറി വെണ്‍മണിയില്‍ 150 ഏക്കറോളം കൃഷി നശിച്ചതായി പാടശേഖര സമിതി അറിയിച്ചു.
    Published by:Jayashankar AV
    First published: