• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല: മന്ത്രി മണി

Following dams need not have to be opened | പ്രധാന ഡാമുകൾ വിടുമെന്ന് പ്രതീക്ഷിച്ച് ജനം ആശങ്കപ്പെടേണ്ടതില്ല

news18-malayalam
Updated: August 10, 2019, 11:52 AM IST
ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല: മന്ത്രി മണി
Following dams need not have to be opened | പ്രധാന ഡാമുകൾ വിടുമെന്ന് പ്രതീക്ഷിച്ച് ജനം ആശങ്കപ്പെടേണ്ടതില്ല
news18-malayalam
Updated: August 10, 2019, 11:52 AM IST
കഴിഞ്ഞ വർഷത്തെ പോലെ പ്രധാന ഡാമുകൾ വിടുമെന്ന് പ്രതീക്ഷിച്ച് ജനം ആശങ്കപ്പെടേണ്ടതില്ല. ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറന്നു വിടുമെന്ന ആശങ്ക ആസ്ഥാനതെന്നു വൈദ്യുത മന്ത്രി എം.എം. മണി. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പോസ്റ്റിലെ വിവരം ഇങ്ങനെ:

"പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി 35, ഇടമലയാർ 45, കക്കി 34, പമ്പ 61 ശതമാനം വീതമാണ് നിറഞ്ഞിട്ടുള്ളത്. നിലവിൽ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇല്ല."

ബാണാസുര സാഗർ ഡാമിലെ വെള്ളം കനാലിലേക്ക് ഒഴുക്കി വിടേണ്ടതിനാൽ പ്രദേശത്തു തുടരുന്ന റെഡ് അലെർട്ടിനെപ്പറ്റിയും മന്ത്രി വിവരം നൽകുന്നുണ്ട്. "ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് (10-08-19) ന് രാവിലെ എട്ടു മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുടർന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്."

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...