നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎമ്മിന്റെ പരാതി: ഔദ്യോഗിക വെബ്സൈറ്റിലെ ഫലങ്ങൾ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  സിപിഎമ്മിന്റെ പരാതി: ഔദ്യോഗിക വെബ്സൈറ്റിലെ ഫലങ്ങൾ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ഔദ്യോഗിക വെബ്‌സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പിഴവ് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്.

   വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചില പ്രദേശങ്ങളിൽ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ് ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായ ചില തടസങ്ങൾ ഉണ്ടായി. ഇതോടെ 35 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 45 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും എന്ന രീതിയിലുള്ള കണക്കുകളാണ് വന്നത്. ഈ കണക്കുകള്‍ തെറ്റായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പാസ് വേഡുകള്‍ നല്‍കിയെങ്കിലും സാങ്കേതിക പ്രശ്‌നം പരിഹരിക്കാനായില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം എന്നുള്ളത് നീക്കി പകരം വിജയിച്ച വാര്‍ഡുകളുടെ എണ്ണം നല്‍കി.

   ALSO READ:Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം[NEWS]Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ
   [NEWS]
   ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]

   3077 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 1167 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. 1172 ഇടത്ത് യുഡിഎഫും വിജയിച്ചു. മറ്റുള്ളവര്‍ 414 ഇടത്തുണ്ട്. അതില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വതന്ത്രരും ഉള്‍പ്പെടും. അതുകൊണ്ട് 35, 45 എന്ന മുന്‍സിപ്പാലിറ്റികളുടെ കണക്കില്‍ മാറ്റം വരും. ജില്ലാ തലത്തിലെ വിവരങ്ങള്‍ കൂടി ശേഖരിച്ച് മാത്രമെ അന്തിമ കണക്കുകള്‍ പുറത്തുവിടാനാകു. ചില തദ്ദേശ സ്ഥാപനങ്ങലിൽ തൂക്ക് സഭകളാണ് അവിടെ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും.
   Published by:Rajesh V
   First published:
   )}