പ്രസവത്തോടെ ഭാര്യ മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി

ഭാര്യ പ്രസവത്തെ തുടർന്ന് നാലുമാസം മുൻപ് മരിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: March 13, 2020, 11:10 AM IST
പ്രസവത്തോടെ ഭാര്യ മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി
അജേന്ദു- വിഷ്ണു
  • Share this:
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. ഉഴമലയ്ക്കൽ പേരില കടുക്കാക്കുന്ന് വീട്ടിൽ ആർ വി വിഷ്ണു (32)വിനെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ആണ് സംഭവം.

കഴിഞ്ഞ ഒക്ടോബർ 25ന് ഭാര്യ അജേന്ദു പ്രസവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിനുശേഷം വിഷ്ണു ഏറെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി വലിയമല പൊലീസ് അറിയിച്ചു. വിഷ്ണു മരപ്പണിക്കാരനാണ്. മകൾ വാമിക (നാലരമാസം).

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]Covid 19 തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
First published: March 13, 2020, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading