ഇന്റർഫേസ് /വാർത്ത /Kerala / മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി അന്തരിച്ചു

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി അന്തരിച്ചു

2011 ല്‍ യുഡിഎഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്

2011 ല്‍ യുഡിഎഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്

2011 ല്‍ യുഡിഎഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2011 ല്‍ യുഡിഎഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്.

1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Also Read- നാളെ വിവാഹം നടക്കാനിരിക്കെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

സിവില്‍, ക്രിമിനല്‍, കമ്പനി, ഭരണഘടനാ നിയമങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി. ദണ്ഡപാണിയുടെ ഭൗതിക ശരീരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിനു കൈമാറും.

വി കെ പത്മനാഭന്‍, എം കെ‌ നാരായണി ദമ്പതികളുടെ മകനാണ്. അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: മിട്ടു, മില്ലു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Advocate general, Obit news