നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ്; 26 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനം

  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ്; 26 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനം

  ഭക്ഷ്യ കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടിയാണ്. കേന്ദ്ര സഹായം പദ്ധതിക്ക് ലഭ്യമാണ്.

  News 18

  News 18

  • Share this:
  തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ 8ാം ക്ലാസ് വരെയുളള കുട്ടികൾക്ക് മധ്യവേനൽ അവധികാലത്തേക്കുളള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റ് നൽകും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചു.

  ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുളള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യം ഒപ്പം പാചക ചെലവ് ഇനത്തിൽ വരുന്ന തുകക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്.  ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട  , ഉപ്പ്  തുടങ്ങി 9 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുന്നത്.

  പ്രീപ്രൈമറി കുട്ടികൾക്ക് 11.2 കിലോ ഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് കിറ്റിൽ ഉണ്ടാവുക. 4 കിലോ ഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിനുളള കിറ്റിൽ.  അപ്പർ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 6 കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങളും.
  You may also like:Covid Hot Spots in Kerala | സംസ്ഥാനത്ത് നാല് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 112 [NEWS]Obituary | നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു; തൊണ്ണൂറ്റിയേഴാം വയസിലും സൂപ്പർഹിറ്റ് ഗാനമാലപിച്ച പ്രതിഭ [NEWS] സച്ചി;നുണഞ്ഞു കൊതി തീരും മുൻപേ അലിഞ്ഞു പോയൊരു ചോക്ലേറ്റ്
  [NEWS]

  സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26763 വിദ്യാർഥികൾക്കാണ് ഭക്ഷ്യകിറ്റ് ലഭിക്കുക. ഭക്ഷ്യ കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടിയാണ്. കേന്ദ്ര സഹായം പദ്ധതിക്ക് ലഭ്യമാണ്.

  സപ്ലൈകോ മുഖാന്തരമുളള ഭക്ഷ്യകിറ്റുകൾ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ് എംസി എന്നിവയുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. ജൂലൈ ആദ്യവാരത്തോടെ വിതരണം ആരംഭിക്കും.
  Published by:Gowthamy GG
  First published:
  )}