• HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Poison | മട്ടന്നൂരില്‍ 'കോക്ക്ടെയില്‍ ജ്യൂസ്' കുടിച്ചവര്‍ക്ക് വയറിളക്കം; കട അടപ്പിച്ചു

Food Poison | മട്ടന്നൂരില്‍ 'കോക്ക്ടെയില്‍ ജ്യൂസ്' കുടിച്ചവര്‍ക്ക് വയറിളക്കം; കട അടപ്പിച്ചു

കഴിഞ്ഞ ദിവസം ഇവിടെനിന്ന് കോക്ക്ടെയില്‍ ജ്യൂസ് കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

  • Share this:
    കണ്ണൂര്‍: ജ്യൂസ് കഴിച്ചവര്‍ക്ക് വയറിളക്കം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന പരാതി. ഇതിനെ തുടര്‍ന്ന് മട്ടന്നൂരില്‍ ആരോഗ്യ വിഭാഗം ജ്യൂസ് കട അടപ്പിച്ചു. മട്ടന്നൂര്‍ അമ്പലം റോഡിലെ 'ജ്യൂസ് കോര്‍ണര്‍ ' എന്ന കടയാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് കോക്ക്ടെയില്‍ ജ്യൂസ് കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

    വയറിളക്കവും ഛര്‍ദിയും മൂലം രണ്ടുപേരെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ നഗരസഭയിലെയും ഗവ. ആശുപത്രിയിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കട പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

    ഇവിടെയുള്ള സാധനങ്ങളും മറ്റും ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കടയില്‍ പരിശോധന നടത്തി ഭക്ഷണസാമ്പിളുകള്‍ ശേഖരിച്ചു. കടയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.

    Also Read-Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം

    Operation Matsya | മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ'; ഭക്ഷ്യ പരിശോധനാ റെയ്ഡുകള്‍ ശക്തമാക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Minister Veena George). ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ'(Operation Matsya )ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

    എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

    Also Read-Idukki | ഇടുക്കിയ്ക്ക് മീന്‍ പേടി; വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; നാലു ദിവസത്തിനിടെ പിടിച്ചെടുത്തത് 65 കിലോ ചീഞ്ഞമീന്‍

    പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും ക്യാമ്പയിന്‍ നടപ്പിലാക്കുക. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോഡ് 8943346194.
    Published by:Jayesh Krishnan
    First published: