• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ വിവാഹ വിരുന്നില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ

കണ്ണൂരിൽ വിവാഹ വിരുന്നില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ

വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് അതിഥികള്‍ കഴിച്ചിരുന്നത്.

  • Share this:

    കണ്ണൂർ: മലപ്പട്ടത്ത് വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച 60 പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി.

    ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ 60 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് ഡിഎംഒ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷ്യവിഷബാധയേറ്റവര്‍ ചികിത്സ തേടിയത്.

    Also Read-മലമ്പാമ്പെന്ന് കരുതി തോട്ടിലിറിങ്ങി പിടിച്ചത് അണലിയെ; കടിയേറ്റ് മധ്യവയസ്കന്‍ ആശുപത്രിയിൽ

    ഭക്ഷ്യവിഷബാധയേറ്റവര്‍‌ മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി. വിവാഹ വീട്ടിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്. എവിടെ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരിശോധിക്കുന്നത്.

    വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് അതിഥികള്‍ കഴിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

    Published by:Jayesh Krishnan
    First published: