കണ്ണൂർ: പയ്യന്നൂരിലെ പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളംപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
സംഭവത്തെ തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ചവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും. ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റിയുടെ വിശദീകരണം. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.